യുവ നേതൃനിരയുമായി മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ
മെൽബൺ: ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ്വില്ലിലെ ആദ്യത്തെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിനെ നയിക്കാൻ പുതുനേതൃത്വം നിലവിൽ വന്നു.
നിലവിലെ പ്രസിഡന്റ് സൽജൻ കുന്നംകോട്ടിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗമാണ് പുതുനേതൃത്ത്വത്തെ തിരഞ്ഞെടുത്തത്.
ബിബിൻ മോഹൻ പ്രസിഡന്റ്, കിരൺ ബി. നായർ സെക്രട്ടറി, ബീനാ ജോമോൻ വൈസ് പ്രസിഡന്റ്, മേഘാ നായർ ജോ. സെക്രട്ടറി, കിംഗ്സിലി ജോസായി ട്രഷറർ, സൗമ്യ ജോബിച്ചൻ പ്രോഗ്രാം കോഡിനേറ്റർ, ഷിനോജ് ബേബി, അനൂപ് അശോക്, സിജോ ജോയി, അനീറ്റാ ജോൻ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ദിയാ ഫ്രാങ്ക്ളിൻ, മനു തോമ്മാച്ചൻ എന്നിവരാണ് യുണി. സ്റ്റുഡന്റ് പ്രതിനിധികൾ.
ടൗൺസ്വില്ലിന്റെ കലാ–കായിക–സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന സംഘടനയിലേക്ക് അനവധി പുതുകുടുംബങ്ങളാണ് കടന്നുവരുന്നത്. മലയാളത്തിന്റെ തനിമയും പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്ന് നൽകുന്നതിൽ MAT വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.
പുതുമയാർന്ന പ്രവർത്തനവുമായി ടൗൺസ് വില്ലിന്റെ കലാകായിക സാംസ്കാരിക രംഗത്ത് ഊർജസ്വലമായി MAT ഉണ്ടാകും എന്ന് പ്രസിഡന്റ് ബിബിൻ മോഹനും, സെക്രട്ടറി കിരൺ ബി. നായരും പ്രസ്താവനയിൽ പറഞ്ഞു.