ബ്രിസ്ബെൻ: പ്രവാസി മലയാളി സംഘടനയായ നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ ‘കായേനിന്റെ അവകാശികള്‍’ എന്ന മൂന്നാമത് നാടകം മാര്‍ച്ച് ഒന്നിന് വൈകിട്ട് 5മണിക്ക് കലൗന്‍ഡ്ര ആര്‍എസ്എല്‍ ഫങ്ഷന്‍ സെന്റര്‍ ഹാളിൽ അരങ്ങേറും.
നടനും നിര്‍മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു ആണ് നാടകം ഉദ്ഘാടനം ചെയ്യുന്നത്. സണ്‍ഷൈന്‍ കോസ്റ്റ് സെന്റ്. മേരീസ് ഇടവക വികാരി ഫാ.ടിജോ പുത്തന്‍പറമ്പിൽ അധ്യക്ഷത വഹിക്കും.
നാടകത്തിന്റെ സംവിധായകൻ ലെവിൻ ജോബോയ്,നർത്തകി ഡോ.ചൈതന്യ, മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ പി. ആർ. ഒ., റോബർട്ട് കുര്യാക്കോസ്, സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡന്റ് ജോർജ് തോമസ്, സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് റോയ് സിറിയക്ക്, നവരസ പി. ആർ. ഒ. നിയോട്സ് വക്കച്ചൻ എന്നിവർ പ്രസംഗിക്കും.
ലെവിൻ ജോബോയ് (രചന സംവിധാനം), ക്ലൈവ് ഫെർണാണ്ടസ് (റിക്കാർഡിങ്, മിക്സിങ്), ബിജു പൈനാടത്ത് (സംഗീതം, ഇമ്മാനുവൽ സൗണ്ട് റൂം, ചാലക്കുടി), റോണി പറവക്കൽ, സജി റോഡ്രിഗസ് (കലാസംവിധാനം), തോമസ് കാഞ്ഞിരപ്പള്ളി(രംഗപടം) ബിബിൻ ലൂക്കോസ് (ശബ്ദവും വെളിച്ചവും) എന്നിവരാണ് അണിയറ പ്രവർത്തകർ. പ്രിൻസ് പുന്നൂസ്, ഫ്രാൻസി ജോൺ, ജോബിഷ് ലൂക്ക, ടെസ്സ് ജോബിഷ്, ആന്റോയ്നെറ്റ് ക്ലൈവ്, മിഥുൻ ജയിംസ്, ജോയ് പുതുപ്പറമ്പിൽ, ചാർളി മാത്യു, അനൂപ് അറക്കൻ, അനൂപ് വർഗീസ്, ലിയോ, ബിബിൻ ലൂക്കോസ്, പൗലോസ്, സ്മൈൽ മാത്യു, തിയോ തോംസൺ, റോബി പുതുശേരി, സിജി, പ്രതീഷ് പോൾ,സഞ്ജു തോമസ്, ട്രോം ജോസഫ് എന്നിവരാണ് കഥാപാത്രങ്ങളായി എത്തുക.