മെൽബൺ വടംവലി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

മെൽബൺ: മെൽബൺ വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.

മനോജ് വള്ളിത്തോട്ടം ചെയർമാനായും ബിജോ മുളയ്ക്കൻ കൺവീനറായും സിബിൽ ബിനോയ് ഓഫീസ്‌ സെക്രട്ടറി ആയും ജിബിൻ തോമസ് ടീം ക്യാപ്റ്റനായുമുള്ള, വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തങ്ങളാണ് ഓസ്‌ട്രേലിയ കാണുവാൻ പോകുന്ന ഏറ്റവും വലിയ വടംവലി മത്സരത്തിന് അടിത്തറ പാകിയിരിക്കുന്നത്.

പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കം, രണ്ടാമത് IHNA-IHM ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം, നവംബർ അഞ്ചിന് മെൽബൺ കില്സിത്തിലെ നെറ്റ്‌ ബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

മെൽബൺ കോട്ടയം ബ്രദർസിന്റെയും (MKB) ഫിഷിങ് ആൻഡ് അഡ്വെൻഞ്ചർ ക്ലബ് മെൽബണിന്റെയും (FAAM Club) സംയുക്താഭിമുഖ്യത്തിൽ ജമ്മിന്റെ (GEM) സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

20 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ ഈ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കെ.വി.ടി.വി ചാനൽ തത്സമയം സംരക്ഷണം ചെയ്യും.

വിജയികൾക്ക്, ഹോംഫിൻ ലോൺ ആൻഡ് മോർട്ടഗേജ് സൊല്യൂഷൻസ് സ്പോൺസർ ചെയ്യുന്ന $3333 ഒന്നാം സമ്മാനവും AAA അക്കൗന്റിംഗ്‌ & മറൂണ്ട ഡെന്റൽ കെയർ സ്പോൺസർ ചെയ്യുന്ന $2222 രണ്ടാം സമ്മാനവും ഫ്ലാവറേജ്‌ കാറ്ററിങ് സ്പോൺസർ ചെയ്യുന്ന $1111 മൂന്നാം സമ്മാനവും എയു കാർട്ട് സ്പോൺസർ ചെയ്യുന്ന $777 നാലാം സമ്മാനവും ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്ന പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മെൽബണിൽ നടക്കുന്ന ഈ ഏറ്റവും വലിയ വടംവലി മാമാങ്കത്തിൽ പങ്കാളികളാകുവാനായി ഓസ്‌ട്രേലിയായിലുള്ള എല്ലാ വടംവലി പ്രേമികളെയും മെൽബണിന്റെ മണ്ണിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Exit mobile version