മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം വർണ്ണോജ്വലമായി
മെൽബൺ: കൊറോണയുടെ ഭീതിയിൽ അമർന്ന രണ്ടു വർഷക്കാലത്തെ ഇടവേളക്ക് ശേഷം മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും കോർഡിനേഷൻ കൊണ്ടും വൻ വിജയമായി.
മെൽബണിലെ വാന്റീനാ(Wantirna) സെന്റ് ലൂക്ക്സ് പാരിഷ് ഹാളിൽ രാവിലെ പത്തുമണിയോടെ അത്തപ്പൂക്കളം ഇട്ട് ഓണാഘോഷങ്ങൾ തുടങ്ങി.
ഈശ്വര പ്രാർഥന മാർതോമൻ പാടിക്കൊണ്ട് ഓണാഘോഷങ്ങൾക്കു തിരികൊളുത്തി.
ക്ലബ്ബിലെ സജീവാംഗങ്ങളായ ദമ്പതിമാർ ഷാനിയും അന്നയും (Shani/ Anna) പരിപാടിയുടെ മുഖ്യ അവതാരകർ ആയി. ഓണത്തിന്റെ ഓർമ്മകൾ കേരള തനിമ ഉണർത്തി കേരളം എന്ന ഗാനം ആലപിച്ച് ഷാജൻ ജോർജ് കലാപരിപാടികൾക്ക് തുടക്കമിട്ടു.
മൈക്ക് കൊണ്ടും വാക്കുകൾ കൊണ്ടും അമ്മാനം ആടാൻ കഴിവ് തെളിയിച്ച രേണു തച്ചേടൻ മാവേലി തമ്പുരാൻ ആയി അരങ്ങ് തകർത്തു.
ചെണ്ടമേളത്തിൽ മാത്രമല്ല തുള്ളൽ പ്രസ്ഥാനത്തിനും താൻ പുറകിൽ അല്ല എന്നു തെളിയിച്ചുകൊണ്ട് ക്ലബ്ബിന്റെ ഉൽഭവം മുതലുള്ള സംഭവ വികാസങ്ങൾ മുദ്രകളിലൂടേയുംപാട്ടുകളിലൂടേയും അവതരിപ്പിച്ച് സോബി പുലിമലയും രേണു തച്ചേടനും വ്യത്യസ്ഥരായി.
മെൽബൺ സോഷ്യൽ ക്ലബ്ബിലെ സുന്ദരന്മാർ ഡാഡി ഡോസ്റ്റർ ഡാൻസിലൂടേയും സുന്ദരിമാർ തിരുവാതിര കളിയിലൂടേയും കാണികളുടെ മനംകവർന്നു. ക്ലബ്ബിലെ യുവതി യുവാക്കളും സൈമച്ചൻ ചാമക്കാല ഫാമിലിയും ജയ്മോൻ പോളപ്പറായിൽ ഫാമിലിയും അവതരിപ്പിച്ച ഡാൻസ് കാണികളുടെ പ്രത്യേകം കൈയ്യടി നേടി.
കൂടാതെ കുട്ടികളുടെ ഡാൻസ് മുതിർന്നവരേപ്പോലും അമ്പരപ്പിച്ച് കളഞ്ഞു. രണ്ട് മാസക്കാലം നീണ്ടുനിന്ന റിഹേഴ്സലിന് ഷാനിയും അന്നയും നേതൃത്വം നൽകി.
ക്ലബിലെ വനിതകളുടെ വ്യത്യസ്തമായ അഭിനയ മികവ് തെളിയിച്ച ഡാൻസ് കാണികൾക്ക് കൗതുകമായി.
പിആർഓ ഫിലിപ്പ്സ് കുരികാട്ടിൽ സ്വാഗതവും ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ കൃതജ്ഞതയും പറഞ്ഞു.
ഉച്ചക്ക് വിഭവ സമൃദ്ധമായ പപ്പടം, പഴം, പായസം കൂട്ടിയുള്ള ഓണസദ്യ ഏവർക്കും രുചിയുടെ പുതിയ അധ്യായം എഴുതി ചേർത്തു.
ജനറൽ ബോഡിക്കു ശേഷം വിവിധയിനം ഗെയിമുകൾ നടത്തി അവതാരകർ കാണികളുടെ കൈയ്യടി നേടി.
ക്ലബ്ബിലെ സജീവ അംഗമായ മേരികുട്ടി പാറയ്ക്കലിന്റെ ജന്മദിനം സംഘാടകർ സർപ്രൈസ് ആയി കേക്ക് മുറിച്ച് ആഘോഷിച്ചു. ഫാദേഴ്സ് ഡേ പ്രമാണിച്ച് എല്ലാ ഫാദേഴ്സിനും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഓണാഘോഷ പരിപാടികൾക്കു കോർഡിനേറ്റർമാരായ ഫിലിപ്പ്സ് കുരികാട്ടിൽ, രേണു തച്ചേടൻ, റെജി പാറയ്ക്കൻ, ജയ്മോൻ പോളപ്പറയിൽ, ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ, സൈമച്ചൻ ചാമക്കാല, നിമ്മി സഖറിയാ എന്നിവർ നേതൃത്വം നൽകി.