മെൽബൺ: മെൽബൺ സോഷ്യൽ ക്ലബ്ബും റെഡ്ക്രോസ് ഓസ്ട്രേലിയായും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡ്രൈവ് വൻ വിജയമായി.
എല്ലാ വർഷവും മെൽബൺ സോഷ്യൽ ക്ലബ്ബിലെ അംഗങ്ങൾ രക്ത ദാനം നൽകി മാതൃക കാണിച്ചിരുന്നു.
മെൽബണിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധി പ്രവർത്തനങ്ങൾ ആണ് സോഷ്യൽ ക്ലബ് നടത്തികൊണ്ടിരിക്കുന്നത്. ഡിസംബറിലെ കപ്പൽ യാത്രയ്ക്കുശേഷം രക്ത ദാനത്തിലൂടെ സോഷ്യൽ ക്ലബ്ബിന്റെ മറ്റൊരു വിജയം ആയിട്ടാണ് അംഗങ്ങൾ ഇതിനെ കാണുന്നത്.
ഓഗസ്റ്റ് 17–ാം തിയതി ശനിയാഴ്ച നടക്കുവാൻ പോകുന്ന ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കാനും അംഗങ്ങളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഭാരവാഹികൾ ശ്രമം തുടരുകയാണ്.
മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഈ വർഷത്തെ ബ്ലഡ് ഡ്രൈവ് വിജയിപ്പിച്ച എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ നന്ദി പറഞ്ഞു.
കോർഡിനേറ്റർമാരായ തോമസ് തച്ചേട്ട്, മോൻസ്സി പൂത്തുറ, സ്റ്റിഫൻ ഓക്കാട്ട്, റ്റോമി നിരപ്പേൽ, തോമസ്കുട്ടി ഞാറവേലിൽ, ഷാനി ഫിലിപ്പ് കോയിക്കലേത്ത്, നീനു പോളയ്ക്കൽ, ഷീലു പുലിമലയിൽ എന്നിവർ ബ്ലഡ് ഡ്രൈവിന് നേതൃത്വം നൽകി.