വയനാട് ദുരന്തം: വീട് നിർമിക്കാൻ മെൽബൺ ഓർത്തഡോക്സ് പള്ളി പണം നൽകി
ഇടവക വികാരി ഫാ. സുജിൻ വർഗീസ് മാപ്പിള, ട്രസ്റ്റി എബ്രഹാം ജോർജ്, സെക്രട്ടറി ജോബി മാത്യു, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ വിപിൻ മാത്യു, തമ്പി ചെമ്മനം, എബിൻ മാർക്ക് എന്നിവർ ചേർന്നു 10 ലക്ഷം രൂപയുടെ ചെക്ക് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പൊലീത്തായ്ക്കു കൈമാറി.നിരാലംബരെയും ദുരിതത്തിൽ കഴിയുന്നവരെയും സഹായിക്കേണ്ടത് ക്രൈസ്തവ കടമയാണെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്ത: ബിനു ചെറിയാൻ