മെൽബൺ മലയാളി അനിൽ സുകുമാർ നായർ നിര്യാതനായി

മെൽബൺ മലയാളിയായ തിരുവന്തപുരം കളീക്കൽ ലൈൻ സൗഭാഗ്യ വീട്ടിൽ അനിൽ സുകുമാർ നായർ [53] മെൽബണിൽ നിര്യാതനായി.

ഏപ്രിൽ 13 നു രാവിലെ ഡാൻഡിനോങ് ഹോസ്പിറ്റലിൽ വെച്ചാണ് നിര്യാതനായത്. കഴിഞ്ഞ കുറെ നാളുകൾ ആയി ചികിൽസയിൽ ആയിരുന്നു

14 വർഷത്തിലധികമായി എൻഡവർ ഹിൽസിൽ താമസിച്ചു വരികയായിരുന്നു.

സംസ്കാരം ഏപ്രിൽ 15 നു രാവിലെ 10 മണിക്കു Bunurong Memorial Park 790 (Frankston-Dandenong Road, Dandenong South VIC 3175) നടക്കും.

ഭാര്യ: സുജ, മക്കൾ: മേഘ, പ്രിയങ്ക.

അനിൽ സുകുമാർ നായരുടെ നിര്യാണത്തിൽ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ അനുശോചനം രേഖപ്പെടുത്തി.

Exit mobile version