മെൽബൺ മലയാളി അസോസിയേഷന്റെ ‘ഡിന്നർ നൈറ്റ്’ 12 ന്

മെൽബൺ: മെൽബൺ മലയാളി അസോസിയേഷന്റെ ഡിന്നർ നൈറ്റ്, നഴ്സസ് ഡേ & മദേഴ്സ് ഡേ ആഘോഷം മെയ് 12 ന് വൈകുന്നേരം 6.45 ന് മെൽബണിനുള്ള എപ്പിംഗ് മെമോറിയൽ ഹാളിൽ നടക്കും.
ലൊറൻ കതാജ് എംപി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥി ആയിരിക്കും.
പ്രശസ്ത സിനിമാ താരങ്ങളായ സുനിൽ സുഗത, എസ്.പി. ശ്രീകുമാർ (ലോലിതൻ), അപ്പുണ്ണി ശശി, നാടകകൃത്തായ കെ.വി. ഗണേഷ് എന്നിവർ പരിപടിയിൽ പങ്കെടുക്കും.
ഗാന സന്ധ്യ, കലാപരിപാടികൾ, നഴ്സുമാരെയും അമ്മമാരെയും ആദരിക്കൽ, കേരള ഡിന്നർ, ഡിജെ ഫിനിഷ് എന്നീ പ്രോഗ്രാമുകൾ ചടങ്ങുകൾക്ക് മാറ്റു കൂട്ടും. ടിക്കറ്റുകൾ താഴെയുള്ള ലിങ്കിൽ നിന്നു ലഭ്യമാകുന്നതാണ്.
https://www.ticketebo.com.au/mmadinnernight2024