മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണാഘോഷം 19 ന്
മെൽബൺ: ഓസ്‌ട്രേലയയിൽ ആയിരക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന മെൽബണിൽ ഓണത്തെ വരവേൽക്കാൻ ഗംഭീര തയാറെടുപ്പുകൾ. രാജ്യത്തെ തന്നെ ഏറ്റവും ‘മുതിർന്ന’ മലയാളി സംഘടന ആയ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (മാവ്) ആണ് വമ്പൻ തയാറെടുപ്പുകളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ചലച്ചിത്ര താരവും പിന്നണി ഗായികയുമായ രമ്യ നമ്പീശൻ മുഖ്യാഥിതി ആയി എത്തുന്ന ഓണാഘോഷ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വടം വലി മുതൽ ‘മലയാളി മങ്ക’ മത്സരം വരെ ആഘോഷത്തിന്റെ ഭാഗമായെത്തും. ഗംഭീര ഓണ സദ്യയും തയാറാക്കുന്നുണ്ട്.
മാവിന്റെ സ്‌ഥിരം വേദി ആയ സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ ഓഗസ്റ്റ് 19 ന് രാവിലെ 10 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും.