MAV യുടെ ഡോ. രാമൻ മാരാർ മെമ്മോറിയൽ Soccer ടൂർണമെന്റ് 30 ന്

മെൽബൺ: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) നേതൃത്വത്തിൽ ഈ വർഷത്തെ ഡോ. രാമൻ മാരാർ മെമ്മോറിയൽ Soccer ടൂർണമെന്റ് ജൂലൈ 30 രാവിലെ 8.00 മണി മുതൽ മൊണാഷ് യൂണിവേഴ്സിറ്റി ക്ലെയ്ടൺ ക്യാമ്പസ്സിലെ Monash Sports ൽ വച്ച് നടക്കും (42 Scenic Blvd, Clayton, VIC-3168).

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ പാട്രനും സ്ഥാപകാംഗവും സജീവ വ്യക്തിത്വവും ആയിരുന്ന പരേതനായ Dr രാമൻ മാരാരുടെ ഓർമക്കായി നടത്തപ്പെടുന്ന ഈ ടൂർണമെന്റിന്റെ ടീം രജിസ്ട്രേഷൻ പൂർത്തിയായി.

വിക്ടോറിയയുടെ പല പ്രദേശങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ഇതുവരെ 14 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ വാശിയേറിയതും നിലവാരമുള്ളതുമായ മത്സരങ്ങളാണ്‌ പ്രതീക്ഷിക്കുന്നത്.

ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിജയികൾക്ക് $ 2000 ഉം ട്രോഫിയും റണ്ണേഴ്‌സ് അപ്പിനു $ 1000 ഉം ട്രോഫിയും സമ്മാനമായി ലഭിക്കും.

MAV യുടെ ഓണാഘോഷ ദിവസമായ ഓഗസ്റ് 28 നു Springvale ടൗൺ ഹാളിൽ വച്ച് സമ്മാനദാനം നടത്തപ്പെടും.

സ്പോർട്സ് പ്രേമികളായ എല്ലാവരെയും ഈ വർഷത്തെ ടൂര്ണമെന്റിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായും മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഭാരവാഹികൾ അറിയിച്ചു.

Soccer Tournament Co-ordinators: അരുൺ സത്യൻ (0470 507 334), ബിജിത് ബാലകൃഷ്ണൻ (0406 564 558)

Exit mobile version