ഹൃദയാഘാതം: മലയാളി നഴ്സ് സിഡ്നിയിൽ മരിച്ചു
സിഡ്നി: ഹൃദയാഘാതം മൂലം മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.
സിഡ്നി ജോർദാൻ സ്പ്രിംഗ്സിലായിരുന്നു താമസം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ്: ജിതിൻ ടി ജോര്‍ജ് (തോപ്പിൽ കളത്തിൽ, തിരുവല്ല). മക്കള്‍: ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.
ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് 37 ഷാർപ്പ് അവന്യൂ, ജോർദാൻ സ്പ്രിംഗ്സിലുള്ള ഭവനത്തിൽ പരേതയുടെ ആത്മാവിന് വേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ടായിരിക്കും.
ഡാൻസ് അടക്കമുള്ള കലാ പ്രവർത്തനങ്ങളിൽ മിഷ സജീവമായിരുന്നു. മിഷയുടെ ആകസ്മിക വേർപാടിൽ സിഡ്നിയിലെ മലയാളി സമൂഹവും സുഹൃത്തക്കളും അതീവ ദുഖത്തിലാണ്.