ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ മലയാളി ബാലനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാംഗോ ഹില്ലില്‍ താമസിക്കുന്ന ബൈജു പോളിന്റെയും സോണി ബൈജുവിന്റെയും മകന്‍ 13 വയസുകാരനായ ആക്സല്‍ ബൈജുവാണ് മരിച്ചത്. മാംഗോ ഹില്‍ സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മരണകാരണം വ്യക്തമല്ല.
കുളിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ ആക്സല്‍ ബൈജുവിന് അമ്മ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബ്രിസ്ബന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. ആക്സലിന് ഒരു സഹോദരിയുണ്ട്.
എറണാകുളം തിരുവാണിയൂര്‍ ഇടപ്പള്ളി മറ്റത്തില്‍ കുടുംബാംഗമാണ് ബൈജു പോള്‍.