MAV വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 24 ന്

വിക്ടോറിയ: 1976 ൽ മെൽബണിൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വാർഷിക പൊതുയോഗവും 2022-2023 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും 24 ന് ( ഞായറാഴ്ച) 4.00 മുതൽ ഡാൻഡിനോംങ്ങ് യുണൈറ്റിങ് പള്ളി ഹാളിൽ നടക്കും.

പ്രസിഡന്റ് തമ്പി ചെമ്മനം അധ്യക്ഷത വഹിക്കും. സെക്രട്ടറി മദനൻ ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ഉദയ് ചന്ദ്രൻ കണക്കും അവതരിപ്പിക്കും.

തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന വരണാധികാരിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിൽ വിശദവിവരങ്ങൾ ചേർത്തിട്ടുണ്ട്. അന്വഷണങ്ങൾക്ക് പ്രസിഡന്റ് തമ്പി ചെമ്മനം, ഫോൺ: 0423583682.

Related Articles

Back to top button