സിഡ്‌നി സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു

സ്കോഫീൽഡ്‌സ്: സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്മരണകൾ ഉണർത്തികൊണ്ടു ഓസ്‌ട്രേലിയയിലെ സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു.

ഓസ്‌ട്രേലിയിലെ സിഡ്നി മഹാനഗരത്തിന്റെ വടക്കു പടിഞ്ഞാറു സ്ഥിതി ചെയുന്ന , ധാരാളം മലയാളികൾ സ്ഥിര താമസമാക്കിയ ഒരു സബർബ് ആണ്‌ സ്കോഫീൽഡ്‌സ് . ഇവിടെ പുതുതായി രൂപീകരിച്ച Malayalee Association of SchofieldS അഥവാ MASS ന്റെ ആഭിമുഖ്യത്തിൽ ആണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ആം തീയതി വിപുലമായ രീതിയിൽ , വർണാഭമായ കലാ സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷം നടത്തിയത്.

കേരളീയ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന തിരുവാതിരയും മറ്റു നൃത്ത നൃത്യങ്ങളോടൊപ്പം തന്നെ സിഡ്‌നിയിലെ അനുഗ്രഹീത കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും എറെ ശ്രദ്ധ ആകർഷിച്ചു .ഓണത്തിന്റെ ഗൃഹാതുരത്വം വിളിച്ചോതിക്കൊണ്ടു വിഭവ സമൃദ്ധമായ ഓണ സദ്യയും, തുടർന്ന് വിവിധങ്ങളായ ഓണ കളികളും ഉണ്ടായിരുന്നു . സ്കോഫീൽഡ്‌സിലെ മലയാളികൾക്കു ഓണാശംസകൾ നേർന്നു കൊണ്ട് ന്യൂ സൗത്ത് വെയിൽസ്‌ എംപി Warren Kirby സംസാരിച്ചു.

MASS ന്റെ പ്രഥമ ഓണാഘോഷം വിജയകരമാക്കി തീർത്ത എല്ലാവര്ക്കും പ്രസിഡന്റ് മാത്യൂസ് , സെക്രട്ടറി ജോൺസൻ , വൈസ് പ്രസിഡന്റ് ബിനൂപ് തുടങ്ങിയവർ കോർ കമ്മിറ്റിക്കു വേണ്ടി നന്ദി പ്രകടിപ്പിച്ചു.

Related Articles

Back to top button