മാനവരാശി കഴിഞ്ഞ ഒന്നര വർഷമായി കടന്നുപോകുന്ന മഹാമാരിയുടെ കാലഘട്ടത്തിൽ ഏറെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും ഈ വർഷത്തെ ഓണാഘോഷങ്ങൾ മലയാളി അസോസിയേഷൻ ഓഫ് ക്യുൻസീലാൻഡ് (മാക്) സംഘടിപ്പിച്ചു. മലയാളിത്തം ചോരാതെയും കേരളീയ തനിമ ഉയർത്തിപ്പിടിച്ചും പ്രൗഢഗംഭീരമായി നമുക്ക് ആഘോഷങ്ങൾ നടത്തുവാൻ കഴിഞ്ഞുവെന്നത് ചാരിതാർഥ്യത്തോടെ അനുസ്മരിക്കുന്നതായി മാക് ഭാരവാഹികൾ പറഞ്ഞു.
പോയവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, കോവിഡിനെ പ്രതിരോധിക്കുക എന്ന കാലിക പ്രസക്തിയുള്ള സന്ദേശം സമൂഹത്തിന് നൽകിയ മെഗാ പൂക്കളം നമ്മുടെ മാത്രം പ്രത്യേകതയായിരുന്നു. കോവിഡിനൊപ്പം ജീവിക്കുവാൻ നിർബന്ധിതമാക്കപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധികളിൽ നിന്നും അതിജീവിക്കുവാനും അല്പമൊന്ന് ആഘോഷിക്കുവാനും നമുക്ക് കഴിയുന്നത് ഇത്തരം കൂടിചേരലുകളിലൂടെയാണ്.
കാണം വിറ്റും ഓണം ഉണ്ണണമെന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല, ഇല്ലായ്മയ്ക്ക് നടുവിൽ നിന്നും ഓണത്തെ വരവേൽക്കുവാനുള്ള മലയാളിയുടെ അദമ്യമായ ആഗ്രഹത്തിന്റെയും നിച്ഛയദാർഢ്യത്തിന്റെയും പ്രതിഫലനമാണ്. ഇക്കുറി മാക് പ്രവർത്തി പദത്തിൽ എത്തിച്ചതും അതുതന്നെയാണ്. നാം സൃഷ്ടിച്ച പൂക്കളത്തിന്റെ മനോഹാരിതയ്ക്കും വശ്യതക്കും അപ്പുറം, വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും സാഹോദര്യത്തിന്റെയും വലിയ പാഠങ്ങൾ അതിലുണ്ട്. ഒപ്പം, ലോകത്തിന്റെ ഏത് കോണിലായാലും, നാം മലയാവികൾ ഒന്ന് എന്ന വിലമതിക്കാനാകാത്ത ആശയവും.
ഈ വർഷത്തെ മാക്കിന്റെ ഓണം പരിപാടികൾ വിജയിപ്പിച്ചതിന് പിന്നിൽ ഒരു വലിയ കൂട്ടായ്മയുടെ കൈ– മെയ് മറന്ന പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഒരു വെല്ലുവിളിയായി മെഗാ പൂക്കളം ഏറ്റെടുത്ത് വിജയിപ്പിച്ച വോളന്റീയർമാർ, സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയ സ്പോൺസർമാർ, മലയാളി അസോസിയേഷൻ ഓഫ് ക്യുൻസീലാൻഡ്
അവസാനമായി, MAQ വിന്റെ എല്ലാവിധ പ്രവർത്തനങ്ങളെയും അകമഴിഞ്ഞ് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്യുൻസീലൻഡിലെ മുഴുവൻ മലയാളീ സമൂഹത്തെയും പുതിയ കമ്മറ്റിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വിവേകും സെക്രട്ടറി അഫ്സലും പറഞ്ഞു.