‘മധുരിക്കും ഓർമ്മകൾ’ ജൂലൈ 23ന്

സിഡ്നി: ഗൃഹാതുര സംഗീതത്തിനായ് സിഡ്നി ആര്‍ട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓര്‍മ്മകള്‍ സംഗീത സന്ധ്യ ജൂലൈ 23ന് വൈകിട്ട് ആറു മണിക്ക് വെന്റ് വര്‍ത്ത്വില്‍ റെഡ്‌ഗം സെന്ററില്‍ അരങ്ങേറും.

സിഡ്നിയിലെ സംഗീത സ്നേഹികള്‍ ഒത്തു ചേരുന്ന സംഗീത പരിപാടിയിൽ എഴുപത്, എണ്‍പത്, തൊണ്ണൂറ്‌ കാല ഘട്ടങ്ങളിലെ ഭാവസാന്ദ്രമായ ഗാനങ്ങൾ സിഡ്‌നിയിലെ പ്രമുഖ ഗായകർ ആലപിക്കും.

ഓസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന കുട്ടികൾ മലയാളക്കരയുടെ തനത് സംഗീതം ഉച്ചാരണ ശുദ്ധിയോടും ശ്രുതിലയത്തോടും ആലപിക്കുന്ന ‘വിടരുന്ന മുകുളങ്ങൾ’ സീസൺ-6 ന്റെ സവിശേഷതയായിരിക്കും.

ഒപ്പം ചാരുതയാർന്ന നൃത്താവതരണങ്ങളും അരങ്ങേറും. മാതാപിതാക്കൾക്ക് പരിപാടികൾ ആസ്വദിക്കുവാൻ സൗകര്യമൊരുക്കി ‘കിഡ്‌സ് എന്റർടൈൻമെന്റ് ഫെസിലിറ്റി’യും മിതമായ നിരക്കിൽ രുചികരമായ വിഭവങ്ങളുമായി ബ്ലൂമൂൺ റസ്റ്ററന്റിന്റെ ഭക്ഷണശാലയും പ്രവർത്തിക്കും.

ടിക്കറ്റ് നിരക്ക്: 15 ഡോളര്‍. ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക കെ.പി.ജോസ്: 0419306202, വിശ്വൻ കേച്ചേരി: 0409034825, ജോൺ ജേക്കബ്: 0402677259, ഷൈന സത്യൻ: 0404 442 277.

Related Articles

Back to top button