ഓസ്ട്രേലിയൻ മലയാളിക്ക് സാഹിത്യ പുരസ്കാരം
മെൽബൺ: 2022 ലെ ആർ. കെ. രവിവർമ്മ സാഹിത്യ പുരസ്കാരം ഓസ്ട്രേലിയൻ മലയാളിയായ എ. വർഗീസ് പരവേലിലിന്റെ (എബി വർഗീസ്) ‘എന്റെ കുറിപ്പുകൾ’ എന്ന സമാഹരണത്തിന് ലഭിച്ചു.
പലപ്പോഴായി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിട്ട ചെറു കുറിപ്പുകൾ ക്രോഡീകരിച്ചാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.
കോഴിക്കോട് നടന്ന ചടങ്ങിൽ എ. വർഗീസ് പരവേലിവേലിനു വേണ്ടി (എന്റെ കുറിപ്പുകൾ – കുറിപ്പുകൾ ) കവിയും സാഹിത്യകാരനുമായ ദേവദാസ് പാലേരി ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സദൻ കൽപ്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എഴുത്തുകാരൻ ജോസഫ് പൂതക്കുഴി അധ്യക്ഷം വഹിച്ചു.
മുഖ്യ പ്രഭാഷണം സാഹിത്യകാരൻ രാജഗോപാലൻ കാരപ്പറ്റയും പുരസ്കാര ജേതാക്കള പരിചയപ്പെടുത്തൽ ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂരും പുരസ്കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി. ഏലിയാസും നിർവഹിച്ചു.
കവി വസന്തകുമാർ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖിൽ വെള്ളിയൂർ, കെ. എം. ആചാരി, ശ്രീധരൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.