ഓസ്ട്രേലിയയിൽ ഗാന സന്ധ്യയുമായി ​ഗായകൻ കെസ്റ്ററും സംഘവും

അഡലൈഡ്: ഓസ്ട്രേലിയയിലുടനീളം ​ഗാനസന്ധ്യയുമായി കെസ്റ്ററും സംഘവും. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തെ മലയാളികളുടെ മനം കവർന്ന കെസ്റ്റർ ആദ്യമായാണ് ഓസ്‌ട്രേലിയായിൽ എത്തുന്നത്. നവംബർ രണ്ട് മുതൽ നവംബർ 17 വരെ രാജ്യത്തിലെ ആറ് ന​ഗരങ്ങളിൽ ​ ലൈവ് മ്യൂസിക്കൽ നൈറ്റ് അവതരിപ്പിക്കും.

നവംബർ രണ്ട് ശനിയാഴ്ച ബ്രിസ്ബെയ്നിലെ ലൈറ്റ്ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവൻ്റ് സെൻ്റർ, ഫോറസ്റ്റ് ലേക്കിൽ വൈകുനേരം ആറ് മണി മുതൽ 8.30 വരെയാണ് ആദ്യ പരിപാടി. നവംബർ ആറിന് കെയിൻസിലെ പെർഫോമിംഗ് ആർട്സ് സെൻ്റർ- എഡ്ജ് ഹിൽ സ്റ്റേറ്റ് സ്കൂളിൽ വൈകുനേരം 5.30 മുതൽ 9.30 വരെ ​ഗാനസന്ധ്യ അരങ്ങേറും.

പെർത്തിൽ നവംബർ ഒമ്പതിന് വൈകുനേരം ആറ് മണി മുതൽ ഒമ്പത് മണി വരെ ദി റോക്സ്, കാനിംഗ്ടണിലാണ് പരിപാടി. നവംബർ പത്തിന് സിഡ്‌നിയിലെ ഡാപ്റ്റോ റിബൺവുഡ് സെൻ്ററിൽ വൈകുനേരം 4.30 മുതൽ 8.30 വരെയാണ് ​ഗാനസന്ധ്യ.

അഡലൈഡ് സീറോ മലബാർ ഫൊറാന പള്ളിയുടെ നേതൃത്വത്തിൽ വിവിധ ക്രിസ്തീയ സമൂഹങ്ങളെ ഒരു കുടകീഴിൽ അണിനിരത്തികൊണ്ട് ‘ഗ്ലോറിയ ഡീ ‘ എന്ന പേരിൽ നവംബർ 16 ന് സീറ്റൻ ക്രിസ്ത്യൻ ഫാമിലി സെന്ററിൽ വച്ച് ​ഗാനസന്ധ്യ നടത്തപ്പെടും. നവംബർ 17ന് മെൽബണിലെ ഹിൽക്രസ്റ്റ് ക്രിസ്ത്യൻ കോളേജിൽ വൈകുനേരം 6.30 മുതൽ ​ഗാനസന്ധ്യ അരങ്ങേറും.

ഓസ്ട്രേലിയയിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടികളിൽ അഥിതികളായി സംബന്ധിക്കും. ഓസ്‌ട്രേലിയയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസി റോയൽ റിയൽ എസ്റ്റേറ്റാണ് പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ.

Exit mobile version