ഓണം: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കെഎടി ഓസ്ട്രേലിയ

ടൗൺസ്‍വില്ല: ഓണത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള അസോസിയേഷൻ ടൗൺസ്‌വില്ല (കെഎടി) അംഗങ്ങൾ.

കേരളത്തിലെ 14 ജില്ലകളിലുള്ള 24 അനാഥാലയങ്ങളിൽ കഴിയുന്നവർക്ക് ഓണസദ്യയൊരുക്കുകയാണ് അസോസിയേഷൻ. 24 അനാഥാലയങ്ങളിലായി ഏതാണ്ട് 3750ൽ അധികം അന്തേവാസികളാണ് കെഎടിയുടെ ഓണസദ്യ കഴിക്കുന്നത്.  

ഈ ഓണത്തെ അതുല്യമായ ഒന്നാക്കി മാറ്റിയതിന്, നമ്മുടെ നാട്ടിലുള്ള അനേകം മുഖങ്ങളിൽ പുഞ്ചിരി സമ്മാനിച്ചതിന്, ഒരോരുത്തർക്കും കെഎടിയുടെ ഹൃദയപൂർവ്വമായ നന്ദി പ്രസിഡന്റ് ബിനു കൊല്ലംപറമ്പിൽ രേഖപ്പെടുത്തി.

ഓണത്തിന്റെ ആത്മാവ് ഒരുമയുടെയും സ്നേഹത്തിന്റെയും ഒന്നാണ്. ടൗൺസ്‌വില്ലിലെ കേരള അസോസിയേഷൻ ഈ സന്ദേശത്തിന് അനുസൃതമായി ജീവിക്കുകയും കോവിഡ് മഹാമാരിക്ക് ഓണത്തിന്റെ ഈ യഥാർഥ ചൈതന്യത്തെ തളർത്താൻ കഴിയില്ലെന്ന് ലോകത്തോട് ഘോഷിക്കുകയും ചെയ്യുന്നു.

ഓണത്തിന്റെ ചൈതന്യം നമ്മുടെ ഹൃദയങ്ങളിൽ എപ്പോഴും നിറയട്ടെ, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഈ ഉത്സവകാലത്തും അതിനുശേഷവും നമ്മുടെ ജീവിതത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തട്ടേയെന്നും സംഘാടകർ പറഞ്ഞു.

Exit mobile version