നഴ്സസ് ആൻഡ് മിഡ് വൈഫ് ഫെഡറേഷൻ മലയാളി സാന്നിധ്യം ആകാൻ ജിമ്മി പാറേൽ

മെൽബൺ: ഓസ്‌ട്രേലിയിലെ നഴ്സുമാരുടെ ഔദോഗിക യൂണിയൻ ആയ എഎൻഎംഎഫിന്റെ (Australian Nursing and Midwifery Federation) വിക്ടോറിയ ബ്രാഞ്ച് എക്സിക്യൂട്ടീവ് മെംബർ ആയി മലയാളിയായ ജിമ്മി പാറേൽ മത്സരിക്കുന്നു.

ഓസ്ട്രേലിയയിലെ മലയാളി കുടിയേറ്റം ഒരു പരിധി വരെ നഴ്സിങ് മേഖലയും ആയി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു തന്നെ നഴ്സുമാരുടെ ജോലിപരമായ കാര്യങ്ങൾക്കു ആശുപത്രികളും, ഗവണ്മെന്റും ആയി സംസാരിക്കാൻ നമുക്ക് ഒരു പ്രതിനിധി ഒരു മലയാളി പ്രതിനിധി അവശ്യ ഘടകം തന്നെ.  2021 ഒക്ടോബർ, നവംബർ മാസങ്ങളിൽ ആണ് ഇലക്ഷൻ നടക്കുന്നത്. 

നോർത്തേൺ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജിമ്മി, കഴിഞ്ഞ 10 വർഷമായി ക്രഗീബേണിൽ താമസിക്കുക ആണ്. എഎൻഎംഎഫ് അംഗങ്ങൾക്ക് വീട്ടിൽ വരുന്ന ബാലറ്റ്‌ പേപ്പറിൽ ജിമ്മിക് പാറേലിനു വോട്ടു ചെയ്യാം.

മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾ യൂണിയൻ പ്രതിനിധി ആയി അധികാരികളുടെ മുന്നിൽ എത്തിക്കാൻ യൂണിയനിൽ ഒരു മലയാളി സാന്നിധ്യം ഉറപ്പായും സഹായകരം ആയിരിക്കും. നവംബർ 14 വരെ ആണ് എഎൻഎംഎഫ് അംഗങ്ങൾക്കു വോട്ട് ചെയ്യാൻ അവസരം. ആദ്യമായാണ് ഒരു മലയാളി വിക്ടോറിയ എഎൻഎം യൂണിയനിലേക്കു മത്സരിക്കുന്നത്. 

Exit mobile version