ജയിംസ് കെ. സഖറിയ കൊച്ചുപറമ്പിൽ അന്തരിച്ചു

മെൽബൺ ∙ കോട്ടയം ചിങ്ങവനം  കൊച്ചുപറമ്പിൽ ജയിംസ്  കെ. സഖറിയ (69) അന്തരിച്ചു. ചിങ്ങവനത്തെ സാമൂഹ്യ, സാംസ്ക്കാരിക, സമുദായ, കലാരംഗത്ത് തനതായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ജെംയിസ്സ് സഖറിയ.

ഏറ്റവും സ്നേഹമുള്ളവർ ചാച്ചൻ എന്നാണ് ജയിംസ് സഖറിയായെ വിളിച്ചിരുന്നത്. നാട്ടിലെ ഏതൊരു പ്രശ്നത്തിലും ഇടപെട്ട് ഒരു മധ്യസ്ഥന്റെ റോളിൽ ആർക്കും പരാതി ഇല്ലാതെ പ്രശ്നങ്ങൾ തീർത്തിരുന്നത് അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു. ഭാര്യ മണി കറ്റോട് ഓച്ചാലിൽ കുടുംബാംഗം ആണ്. 

മക്കൾ : സഖറിയാ ജയിംസ്സ്(ഓസ്ട്രേലിയാ), ജേക്കബ് ജയിംസ്സ് (യുകെ) എന്നിവർ മക്കളും.

നിമ്മി സഖറിയാ (ഓസ്ട്രേലിയ) ചിറയിൽ കുമാരനല്ലൂർ, അഞ്ജു ജേക്കബ് യുകെ) തുമ്പേപറമ്പിൽ, ചിങ്ങവനം എന്നിവർ മരുമക്കളും ആണ്.

പരേതനായ ജയിംസ് സഖറിയാ കൊച്ചുപറമ്പിലിന്റെ ശവസംസ്ക്കാര ശുശ്രൂഷകൾ 12–ാം തിയതി ഞായറാഴ്ച രാവിലെ 10 മണിയോടുകൂടി വീട്ടിൽ പൊതുദർശനത്തിന് വച്ചതിനുശേഷം ഉച്ചകഴിഞ്ഞ് 4 മണിക്ക് ചിരുവനം സെന്റ് ജോൺസ്സ് ക്നാനായ കാത്തലിക്ക് പള്ളിയിൽ അടക്കം ചെയ്യുന്നതുമാണ്.

ക്നാനായ പത്രം ശവസംസ്ക്കാര ശുശ്രൂഷകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.  മെൽബൺ സോഷ്യൽ ക്ലബിന് വേണ്ടി സൈമച്ചൻ ചാമക്കാലായും വിക്ടോറിയ ക്നാനായ കാത്തലിക്ക്  കോൺഗ്രസ്സിന് വേണ്ടി റെജി തോമസ്സ് മോനിപ്പള്ളിയും മെൽബൺ അഡ്വെഞ്ചേഴ്സിനു വേണ്ടി ജോസ്സ് കട്ടപ്പനയും അനുശോചനം രേഖപ്പെടുത്തി.

Exit mobile version