ഇപ്സ്വിച് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഇപ്സ്വിച്: ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മൂന്നിന് “ശ്രാവണപുലരി 2022” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന്റെ അണിയറയിൽ ആയിരുന്നു.

കമ്മിറ്റി അംഗങ്ങൾക്കൊപ്പം വൊളന്റിയേഴ്സ് കൂടി ചേർന്നപ്പോൾ ഇപ്സ്വിച് ഇതിനു മുൻപ് കാണാത്ത തരത്തിലുള്ള വമ്പൻ ആഘോഷമാണ് അരങ്ങേറിയത്. ജനങ്ങളുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്.

രിപ്ലീ വാലി സ്റ്റേറ്റ് സെക്കന്ററി കോളേജിലായിരുന്നു ചടങ്ങ്. മേയർ തെരേസ ഹാർഡിങ്, ഷെയ്ൻ ന്യൂമാൻ എംപി (ഫെഡറൽ), ലാൻസ് മക്കാലം, ക്യൂഎൽഡി അസിസ്റ്റന്റ് മിനിസ്റ്റർ, ജിം മാഡൻ എംപി ക്യൂഎൽഡി, ബ്രെണ്ടൻ ക്രുഗർ (പ്രിൻസിപ്പൽ, രിപ്ലീ വാലി സ്റ്റേറ്റ് സെക്കന്ററി കോളേജ്) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

അതിഥികളെ തനി കേരള സ്റ്റൈലിൽ അണിയിച്ചൊരുക്കുകയും മാവേലി എഴുന്നളത്തിന്റെ ഭാഗം ആക്കുകയും ചെയ്തു. കലാപരിപാടികൾ ആസ്വദിക്കുകയും സ്വാദിഷ്ടമായ ഓണസദ്യയും കഴിച്ച ശേഷമാണ് അതിഥികൾ മടങ്ങിയത്. “അടുത്ത വർഷവും ഓണം ഈ വേദിയിൽ സംഘടിപ്പിക്കണം എന്നും, തന്നെ ക്ഷണിക്കണമെന്നും” പ്രിൻസിപ്പൽ ബ്രെണ്ടൻ അഭിപ്രായപ്പെട്ടു.

22 വിഭവങ്ങളുമായി അണിയിച്ചൊരുക്കിയ ഓണസദ്യ ആയിരുന്നു ദിനത്തിനെ മുഖ്യ ആകർഷണം. ഇപ്സ്വിച് മലയാളി കൂട്ടമായിലെ അനേകം കലാകാരന്മാർ പങ്കെടുത്ത വിവിധ ഇനം കലാപരിപാടികൾ ആസ്വാദകരെ രസിപ്പിച്ചു.

അപ്രതീക്ഷിതമായ ഫ്ലാഷ്മോബും സൗഹൃദ വടംവലിയും പരിപാടി കൂടുതൽ മനോഹരമാക്കി.

എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ദിനമാണ് കടന്നു പോയതെന്നും ആഘോഷം മധുരമുള്ള ഒരു ഓർമായാണെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Exit mobile version