ഇപ്‌സ്വിച് മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
ബ്രിസ്‌ബേൻ: ഇപ്സ്വിച് മലയാളി അസോസിയേഷൻ വിപുലമായ രീതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്റ്റെല്ലാർഡ് പാർക്കിൽ നടന്ന ആഘോഷ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.
രാജ്യത്തിനുവേണ്ടി സേവനം ചെയ്ത ധീര ജവാൻമാരെ ആദരിക്കാനുള്ള വേദിയായും ഈ ആഘോഷം മാറി.
ടോമി റെയ്‌മോൾ ഉണ്ടാക്കിയ മൂന്നു നിറങ്ങളിലുള്ള കേക്ക് വ്യത്യസ്തമായിരുന്നു. ബാർബിക്യ ഡിന്നറോടുകൂടിയാണ് സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.