വാഗ വാഗ ഇമ്മാനുവല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് 10-ാം വാര്‍ഷികവും മ്യൂസിക് നൈറ്റും
മെല്‍ബണ്‍: വാഗ വാഗയിലെ ഇമ്മാനുവല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
വാര്‍ഷിക സമ്മേളനം, സംഗീതസന്ധ്യ, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും.
ഈമാസം 30ന് വൈകിട്ട് 6.30 മുതല്‍ 9.30 വരെയാണ് പരിപാടികള്‍.
ഹെന്‍സ്കി സ്കൂള്‍ ഹാളിൽ (103,Fenleigh road, Mount Austin, NSW- 2650) ഐപിസി ഓസ്ട്രേലിയ റീജണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും ഓസ്ട്രേലിയയിലെ പ്രമുഖ മ്യൂസിക് ട്രൂപ്പായ മെല്‍ബണ്‍ ഹാര്‍പ്സ് & ബീറ്റ്സ് ആണ് സംഗീത സന്ധ്യ ഒരുക്കുന്നത്.
പാസ്റ്റര്‍ ഏലിയാസ് ജോൺ, ഇവാഞ്ചലിസ്റ്റ് ബിന്നി മാത്യു എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
പരിപാടികളില്‍ ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോൺ (+91 423804644), ബ്രദര്‍ പ്രമോദ് മാത്യു (+61 470408698).