മലയാളി നഴ്‌സുമാർക്ക് ഏഴ് ലക്ഷം രൂപയുടെ ഗ്ലോബൽ പുരസ്‌കാരങ്ങളുമായി IHNA

കൊച്ചി: ഇന്ത്യയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അന്തർദേശീയ പുരസ്കാരങ്ങളുമായി ഓസ്ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA.

കോവിഡ് കാലത്തെ മികച്ച സേവനം വിലയിരുത്തി അഞ്ചു മലയാളി നഴ്‌സുമാർക്ക്‌ ഒരു ലക്ഷം രൂപയും Florence Nightingale ശിൽപ്പവും ഓസ്‌ട്രേലിയിൽ വച്ച് നൽകിയ ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന്റെ തുടർച്ചയായിട്ടാണ് മെയ് ആദ്യവാരം കൊച്ചിയിൽ IHNA ഗ്ലോബൽ ലീഡർഷിപ്പ് അവാർഡുകൾ നൽകുന്നത്.

ഇതോടനുബന്ധിച്ചു ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ചു സെമിനാറുകളും ചർച്ചകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.

നഴ്‌സുമാർക്കും നേഴ്‌സിംഗ് വിദ്യാർത്ഥികൾക്കും വിദേശ രാജ്യങ്ങളിലെ ആരോഗ്യ സേവന – പഠന മേഖലയിലെ പുത്തൻ മാറ്റങ്ങളെ കുറിച്ച് പ്രാമുഖ്യം നൽകുന്ന ഓൺലൈൻ സെമിനാറുകളും നടത്തും.

നഴ്‌സിംഗ് അവാർഡുകളോടെപ്പം ആരോഗ്യ മേഖലയിലെ മികച്ച മാധ്യമ റിപ്പോർട്ടുകൾക്കും നഴ്‌സസ് ദിനത്തോടനുബന്ധിച്ചു എല്ലാവർഷവും അവാർഡുകൾ നൽകുവാനും IHNA തീരുമാനിച്ചതായി CEO ബിജോ കുന്നുംപുറത്തു അറിയിച്ചു.

Related Articles

Back to top button