IHNA നവോദയ മെൽബൺ നാടക ഫെസ്റ്റിന് തുടക്കം
തിരുവനന്തപുരം: മെൽബണിൽ 2023 മെയ് 13 ന് നടക്കുന്ന IHNA – നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് ബ്രോഷർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ എൻ സാനു, IHNA ഓസ്ട്രേലിയ മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മെൽബണിലെ Box Hill Town ഹാളിൽ മെയ് 13 ശനിയാഴ്ച വൈകീട്ട് 4.00 മണിക്ക് ആദ്യത്തെ ഓസ്ട്രേലിയൻ മലയാള നാടകോത്സവം ആരംഭിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് പ്രശസ്ത സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, അപ്പുണ്ണി ശശി എന്നിവർ അഭിനയിക്കുന്ന പെൺ നടൻ, ചക്കരപ്പന്തൽ എന്നീ നാടകങ്ങൾ അരങ്ങേറും.
മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.
മെയ് 14 ന് നാടക പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.