കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ IHNA ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം

മെൽബൺ: കോവിഡ് കാലത്ത് സ്വന്തം ജീവനും കുടുംബവും പോലും വകവയ്ക്കാതെ ആരോ​ഗ്യ മേഖലയിൽ താങ്ങായി രാപ്പകൽ സേവനമനുഷ്ഠിച്ച നഴ്സുമാരെ ഓസ്ട്രേലിയയിലെ പ്രമുഖ നഴ്സിം​ഗ് ​ഗ്രൂപ്പായ ഐഎച്ച്എൻഎയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.

25 മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കുന്നു.

ഇന്ത്യ, ഓസ്ട്രേലിയ, യുഎഇ, യുകെ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അ‍ഞ്ച് നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ.

ഇനിയും നിലക്കാത്ത കോവിഡ് മഹാമാരിയിൽ ഇതിനകം 65 ലക്ഷത്തോളം പേർ മരണപ്പെടുകയും ലക്ഷംപേർ മരണ തുല്യരായി ജീവിക്കുകയും ചെയ്യുന്നു.

എന്തുചെയ്യണമെന്നറിയാതെ രാജ്യങ്ങളും ഭരണകൂടങ്ങളും പകച്ചു നിന്നപ്പോൾ പിടഞ്ഞു വീഴുന്ന രോഗികൾക്ക് സാന്ത്വന വാക്കുകളുമായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു നഴ്‌സുമാരോടെപ്പം പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരും അണിനിരന്നു. അതിൽ പലരും മരണം വരിക്കുകയും ചെയ്തു.

സ്വന്തം ജീവനും കുടുംബവും പോലും വകവയ്ക്കാതെ രാപകൽ പണിയെടുത്ത മലയാളി നഴ്‌സുമാരെയും അതോടെപ്പം ഈ അവസ്ഥയിൽ അവർക്ക് ശക്തിപകർന്നു ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പണിയെടുത്ത മറ്റു നഴ്സുമാരെയും ആദരിക്കുന്നതിൻറെ ഭാഗമായാണ് ആഗോള അടിസ്ഥാനത്തിൽ 25 നഴ്‌സുമാരെ തെരഞ്ഞെടുത്തു 25 ലക്ഷം രൂപയുടെ IHNA – IHM പുരസ്‌കാരം നല്കാൻ ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ‘HCI Australia’ തീരുമാനിച്ചതായി CEO ബിജോ കുന്നുംപുറത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്യും.

ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ക്ഷണിക്കപ്പെട്ട സദസിൽ ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും.

അവാർഡിനായി https://ihna.edu.au/ihna-global-covid-nursing-award/ ഈ ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനതത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം.

പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരി​ഗണിക്കുന്നത്.

ഓസ്ട്രേലിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് ഒരു ലക്ഷം രൂപയും Florence Nightingale ശില്പവും സർട്ടിഫിക്കറ്റും
അടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരം KUWJ ജില്ലാ ഘടകത്തിന്റ സഹകരണത്തോടെ സൂം മീറ്റിങ്ങിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിൽ IHNA മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി, ചീഫ് ഓപ്പറേഷൻ ഓഫിസർ സൈമൺ സ്വീഗർട് ജീയോൻസ് ജോസ് മാർക്കറ്റിംഗ് ഹെഡ്, അനുരഞ്ജു ശങ്കരൻ എന്നിവർ പങ്കെടുത്തു.

Exit mobile version