ഗോപിനാഥ് മുതുകാടിന്റെ എം ക്യൂബ് ഷോ ഓസ്‌ട്രേലിയയിൽ

ബ്രിസ്ബൻ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഗോപിനാഥ് മുതുകാടിന്റെ എം ക്യൂബ് (മ്യൂസിക്, മാജിക് ആൻഡ് മെന്റലിസം) മെഗാ ഷോ ഓസ്‌ട്രേലിയൻ പര്യടനത്തിന്.

വിവിധ മലയാളി സാംസ്കാരിക- ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെയാണ് മുതുകാടിന്റെ ഡിഫറന്റ് ആർട്‌സ് സെന്റർ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ലൈവ് ഷോകൾ നടത്തുന്നത്.

ഏപ്രിൽ 25 മുതൽ മേയ് 4 വരെ നടക്കുന്ന ഷോയിൽ വിസ്മയ കാഴ്ചകൾക്കൊപ്പം നൃത്ത സംഗീത വിരുന്നും അരങ്ങേറും. പാലാപ്പള്ളി ഫെയിം അതുൽ നറുകര, സ്റ്റാർ സിങ്ങർ ഫെയിം ശ്വേതാ അശോക്, ഗായിക എലിസബത്ത് എസ് മാത്യു എന്നിവർക്കൊപ്പം വയലിനിസ്റ്റ് വിഷ്ണു അശോകും പങ്കെടുക്കും.

ഡിഫറന്റ് ആർട്‌സ് സെന്ററിലെ കലാകാരന്മാരും പരിപാടിയിൽ എത്തും. മൂന്നു മണിക്കൂറാണ് ഷോ.

ഏപ്രിൽ 25ന് ഇല്ലവാര കേരള സമാജം ഒരുക്കുന്ന ഷോ ഡാപ്റ്റോ റിബ്ബൺ വുഡ് സെന്ററിൽ വൈകിട്ട് 5ന് ആരംഭിക്കും.

26ന് അഡെലയിഡിൽ ജാക്സ് അഡലയിഡ് ഒരുക്കുന്ന ഷോ വുഡ്‌വിൽ ടൗൺഹാളിൽ അരങ്ങേറും.

27ന് സിഡ്‌നി നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടി ബ്ലാക്ക് ടൗൺ ബൗമാൻ ഹാളിൽ 5.30ന് ആരംഭിക്കും.

മേയ് 2ന് ന്യൂകാസിൽ ഹണ്ടർ മലയാളി സമാജം ഒരുക്കുന്ന പരിപാടി ജെസ്റ്റ്മെഡ് കല്ലഗൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.15ന് നടക്കും. ബ്രിസ്‌ബനിൽ സെന്റ് അൽഫോൻസാ ബ്രിസ്‌ബൻ നോർത്ത് പാരീഷ് കമ്യൂണിറ്റിയാണ് എം ക്യൂബിന്റെ സംഘാടകർ.

മേയ് 3ന് മൗണ്ട്ഗ്രവാറ്റ് ഹിൽ സോങ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30ന് ഷോ ആരംഭിക്കും. മെൽബണിൽ 4ന് കിങ്സ്റ്റൻ ഗ്രാൻഡ്‌സിറ്റി ഹാളിൽ മെൽബൺ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്‌സ് ചർച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: പോളി പറക്കാടൻ (0431257797), റോയ് കാഞ്ഞിരത്താനം (0439522690).

Exit mobile version