ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഡിസംബര്‍ 16ന് അതിഗംഭീരമായ കലാപരിപാടികളോടെ മലയാളി സമൂഹം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിച്ചു.
ഗോള്‍ഡ് കോസ്റ്റിലെ അത്യാധുനികമായ ഓര്‍മോ ഹൈവേ ചര്‍ച്ച് ഹാളിന്റെ വെള്ളിവെളിച്ചത്തില്‍ ക്രിസ്മസ്സ് ഫാദറും, തപ്പും താളമേളങ്ങളും കരോള്‍ ഗാനങ്ങളുമെല്ലാമായി വൈകിട്ട് 5 മണിയോടെ അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടികളുടെ തുടക്കം.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാജു സി പി അധ്യക്ഷതയിലാണ് ആഘോഷരാവ് അരങ്ങേറിയത്.
പതിനൊന്നാം വയസ്സില്‍ തന്നെ ‘ജനറേഷന്‍ ഗ്രിന്‍’ എന്ന ഡോക്യുമെന്ററി ഫിലിമിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ മാസ്റ്റര്‍ അര്‍ഷന്‍ ആമിര്‍ ആയിരുന്നു മുഖ്യാതിഥി.
അസോസിയേഷന്‍ മീഡിയ കോര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും റെജു എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇപ്സ്വിച്ചിന്റേയും സ്പ്രിംഗ്ഫില്‍ഡിന്റേയും ഇടവക വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ്സ് സന്ദേശം നല്‍കുകയും ആഘോഷരാവിന്റെ മെഗാസ്‌പോണ്‍സര്‍ ആയിരുന്ന റിസ്ക് കി ബിസ്സിനസ്സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥയായ കാതറി൯ വില്‍ഷയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു.
കലാപരിപാടികള്‍ക്ക് മുന്നോടിയായി അസ്സോസ്സിയേഷന്റെ വാർഷിക പൊതുയോഗം കൂടുകയുണ്ടായി.
തുടര്‍ന്ന് നടന്ന സിനിമാറ്റിക്ക് ഡാന്‍സുകളും ഗാനങ്ങളും മാര്‍ഗ്ഗംകളിയും എല്ലാമടങ്ങിയ ആവേശം വാനോളമുയര്‍ത്തിയ കലാപരിപാടികള്‍ക്ക് അന്നാ എലിസബത്ത് സാജു, മരിയ ജേക്കബ് എന്നിവര്‍ അവതാരകരാവുകയും, തുടര്‍ന്ന് അസ്സോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം സിബി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെയും അച്ചായന്‍സ് കാറ്ററേര്‍സിന്റെ ഭക്ഷണവിതരണത്തോടെയും ആഘോഷരാവിന് സമാപനമാവുകയും ചെയ്തു.
അസ്സോസിയേഷന്‍ വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജ൯ പോള്‍, സാം ജോര്‍ജ്, എന്നിവര്‍ ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി.