ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

ഗോൾഡ് കോസ്റ്റ് മലയാളി സമൂഹം സെപ്റ്റബർ മൂന്നിന് ഓണം അതിവിപുലമായി ആഘോഷിച്ചു.

മഹാബലിത്തമ്പുരാന്റെ എഴുന്നള്ളത്താലും ആർപ്പുവിളികളാലും ചെണ്ടമേള താളങ്ങളാലും പുലികളിമേളങ്ങളാലും താലപൊലി മേളങ്ങളാലും പുഷ്പവൃഷ്ടിയാലും ആർപ്പുവിളികളാലും ആരവങ്ങളാലും നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷത്തിൽ റവ: ഫാ: ആന്റോ ചിരിയൻകണ്ടത്ത് ദീപംകൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു.

ആഘോഷത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സാജു സി പി, ട്രഷറർ ജിംജിത്ത് ജോസഫ്, വിശിഷ്ട അതിഥി റോവാൻ ഹോൾസ്മ്പെർഗർ (ഇലക്ട്രൽ ഓഫീസർ), ചൈതന്യ ഉണ്ണി (ഡോക്ടർ & ആർട്ടിസ്റ്റ്) എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന അതിഗംഭീരമായ കലാസാംസ്കാരിക പരിപാടികളിൽ ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

സംഘഗാനങ്ങളും സംഘനൃത്തങ്ങളും തിരുവാതിരയും എല്ലാം അരങ്ങു തകർത്തവേദിയിൽ സൺഷൈൻ കോസ്റ്റിലെ ചെണ്ടമേളക്കാർ ശിങ്കാരിമേള വിസ്മയം തീർത്തു.

രുചിക്കൂട്ടുകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന, ക്യൂൻസിലാൻറിന്റെ മനം കവർന്ന മൂസാപ്പിള്ളി ക്യാറ്ററിങ്ങിന്റെ സമൃദ്ധവും സ്വാദിഷ്ടവുമായ ഓണസദ്യ, കോവിഡാനന്തരം രണ്ടു വർഷം കഴിഞ്ഞു നടന്ന ഓണാഘോഷത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു തലത്തിലേക്കെത്തിച്ചു.

അസോസിയേഷൻ പ്രസിഡന്റ് സാജു സി പി, വൈസ് പ്രസിഡന്റ് പ്രേം കാന്ത് ഉമാകാന്ത്, സെക്രട്ടറി ട്രീസൺ ജോസഫ്, ട്രഷറർ ജിംജിത്ത് ജോസഫ്, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ മാർഷൽ ജോസഫ്, ബിനോയി തോമസ്, റെജു എബ്രഹാം, സോജൻ പോൾ, രെഞ്ചിത്ത് പോൾ, സാം ജോർജ്, സിജി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Exit mobile version