ഗോൾഡ് കോസ്റ്റ് നൈറ്റ്‌സിന് ബ്രിസ്‌ബൻ പ്രീമിയർ ലീഗ് കിരീടം

ബ്രിസ്‌ബൻ: ബ്രിസ്ബനിൽ വെച്ച് നടന്ന പ്രഥമ കേരള പ്രീമിയർ ലീഗ് T20 മത്സരത്തിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാരായി.

ഫൈനലിൽ ഇപ്സ്വിച് സ്ട്രൈക്കേഴ്സിനെ 49 റൺസിന്‌ തകർത്താണ് ഗോൾഡ് കോസ്റ്റ് നൈട്സ് ചാമ്പ്യന്മാരായത്. മാൻ ഓഫ് ദി സീരീസ് ആയി നൈട്സ് ഓൾ റൗണ്ടർ നീരവിനെ തിരഞ്ഞെടുത്തു. ചുരുങ്ങിയ കാലം കൊണ്ട്

ആസ്‌ട്രേലിയയിലെ മികച്ച ക്‌ളബ്ബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ ഗോൾഡ് കോസ്റ്റ് നൈറ്റ്സ്,വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുകളുള്ളതും മലയാളി യുവാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ സ്പോർട്സ് ക്‌ളബാണ്.

മുൻ കേരള മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് നൈട്സ് ടീം കളത്തിൽ ഇറങ്ങിയത്. ഈ കിരീടം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുന്നതായി ടീം ക്യാപ്റ്റൻ സജിത്ത് അറിയിച്ചു.

വൻ വിജയം ആയിരുന്നുവെങ്കിലും ഉമ്മൻചാണ്ടിയുടെ വിടവാങ്ങൽ കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കുക ആയിരുന്നുവെന്നും ക്യാപ്റ്റൻ പറഞ്ഞു.

Exit mobile version