മികച്ച നഴ്സുമാർക്കായി ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അവാർഡ്
മെൽബൺ: ഇന്ത്യ-പസഫിക് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ WHO ലീഡർഷിപ്പ് നിലവാരത്തിൽ ഉയർത്തികൊണ്ടുവരുന്നതിനായി മെൽബൺ കേന്ദ്രമാക്കി ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അക്കാഡമി (GNLA) ആരംഭിക്കുവാൻ തീരുമാനിച്ചതായി ഓസ്ട്രേലിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന IHM, IHNA എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ CEO ബിജോ കുന്നുംപുറത്ത് അറിയിച്ചു.
2022 ൽ 20 നഴ്സുമാരെയാണ് ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അവാർഡിന് പരിഗണിക്കുന്നതെന്ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ചു സഘടിപ്പിച്ച സെമിനാറിൽ ബിജോ പറഞ്ഞു.
ആദ്യഘട്ടമായി ഇന്ത്യ-പസഫിക് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് അവാർഡിനായി പരിഗണിക്കുക. ഈ രംഗത്തെ പ്രശസ്തരായ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവാർഡുകൾ തീരുമാനിക്കുക. അവാർഡ് ലഭിച്ചവർക്ക് മെൽബണിൽ നടക്കുന്ന ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അക്കാഡമിയുടെ ഫെലോഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
സാങ്കേതികവിദ്യയും വൈദഗ്ദ്ധ്യവും നഴ്സിങ് -ആരോഗ്യ മേഖലകളിലെ സാദ്ധ്യതകളെ ആഗോളതലത്തിൽ തന്നെ അനുദിനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മികവുറ്റ സേവനം നൽകുന്നവരെ അന്തർദേശിയ തലത്തിൽ ആദരിക്കുക എന്നതാണ് ഗ്ലോബൽ നഴ്സിംഗ് അക്കാദമി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 17500 ൽ പരം നഴ്സുമാരെ ഇന്ത്യ-പസഫിക്ക് രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയിൽ എത്തിച്ചു ഇവിടത്തെ സ്ഥാപനങ്ങളിൽ പഠിപ്പിച്ചു തൊഴിലും ജീവിത നിലവാരവും ഉറപ്പാക്കിയ IHM, IHNA കോളേജുകൾ സ്വകാര്യ ആരോഗ്യ മേഖലകളിൽ മാതൃക സ്ഥാപനമാണ്. ഓസ്ട്രേലിയിലെ ആറ് ക്യാമ്പസുകളിലായി ഇപ്പോൾ നഴ്സിംഗിൽ മാസ്റ്റേഴ്സ് ഉൾപ്പടെ 15 ൽപരം കോഴ്സുകൾ നടത്തിവരുന്നു.