മെൽബൺ സോഷ്യൽ ക്ലബ്ലിന്റെ ഫാമിലി സംഗമം ആവേശമായി

മെൽബൺ: നീണ്ട ഇടവേളയ്ക്കുശേഷം മെൽബൺ സോഷ്യൽ ക്ലബ്ബിലെ അംഗങ്ങളുടെ സംഗമം ആവേശതിര ഉയർത്തി.

മെൽബണിലെ വെർമോണ്ട് സെന്റ്. തിമോത്തി കാത്തലിക് ചർച്ചിന്റെ പാരിഷ് ഹാളിൽ അംഗങ്ങൾ ഒത്തുകൂടി.ഈശ്വര പ്രാർത്ഥന മാർതോമൻ ഈരടികൾ ആലപിച്ച് പരിപാടികൾ ആരംഭിച്ചു.

മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ കോർഡിനേറ്റർ റെജി പാറയ്ക്കൽ ഏവർക്കും സ്വാഗതം ആശംസിച്ചു.

അതിനുശേഷം അകാലത്തിൽ യുകെയിൽ മരിച്ച മാത്യു മാളിയേക്കലിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് ഫാദർ ജംയിസ് അരീച്ചിറ അനുഗ്രഹപ്രഭാഷണം നടത്തി

തുടർന്ന്  സൈമച്ചൻ ചാമക്കാല ഏവർക്കും  ഈസ്റ്റർ സന്ദേശം നൽകി. മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ പിആർഒ ഫിലിപ്പ്സ് എബ്രഹാം കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്  അംഗങ്ങൾ ഐക്യകണ്ഠേന പാസ്സാക്കി.

തുടർന്ന് വിവാഹം കഴിഞ്ഞ് ഫാമിലി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ അഖിലിനും ഷാരോണിനും ഊഷ്മളമായ സ്വീകരണം നൽകി.

മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ പ്രത്യേകം ഉപഹാരം കോർഡിനേറ്റർ ഫിലിപ്പിസ് എബ്രഹാം വധുവരന്മാർക്ക് നൽകി.

തുടർന്ന് കാൽമുട്ടിന് പരിക്ക് പറ്റി വിശ്രമത്തിൽ ആയിരുന്ന ക്ലബ്ബിലെ ലിറ്റിൽ റാണി ഗ്രേസ് തച്ചേടന് ക്ലബ്ബിന്റെ വക  ഉപഹാരം കോർഡിനേറ്റർ ഫിലിപ്പ് കമ്പക്കാലുങ്കൽ ഉം മോൻസ്സി പൂത്തറയും കൂടി സംയുക്തമായി നൽകി. മാർച്ച് – ഏപ്രിൽ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന ക്ലബ്ബിലെ അംഗങ്ങൾ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.

സെപ്റ്റംബർ 3ന് ഓണാഘോഷ പരിപാടികൾ വിപുലമായ  രീതിയിൽ ആഘോഷിക്കാൻ ജനറൽ ബോഡി തീരുമാനിച്ചു. 

റെജി പാറയ്ക്കനും മേരിക്കുട്ടി പാറയ്ക്കനും ആയിരുന്നു ഇപ്രവാശ്യത്തെ ഫാമിലി സംഗമത്തിന്റെ അവതാരകർ.

തുടർന്ന് അംഗങ്ങളുടേയും കുട്ടികളുടേയും കലാപരിപാടികൾ, ഗെയിമുകൾ നടത്തുന്നതിന് നേതൃത്വം കൊടുത്തത് കോർഡിനേറ്റർ നിമ്മി സഖറിയായും, സിൽവി ഫിലിപ്പ് കമ്പക്കാലുങ്കലും ആയിരുന്നു. രാത്രി വൈകിയും കലാപരിപാടികൾ അംഗങ്ങൾ ആസ്വദിച്ചു.

മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ കോർഡിനേറ്റർ രേണു തച്ചേടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അംഗങ്ങൾക്ക് കൃതജ്ഞത അർപ്പിച്ച് വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഫാമിലി സംഗമത്തിന് തിരശ്ശീല വീണു.

Exit mobile version