മെൽബൺ: ശാസ്ത്ര ഗവേഷകനും അധ്യാപകനുമായ ഡോ. കാന സുരേശൻ മെൽബണിലെ IHNA ക്യാമ്പസ് സന്ദർശിച്ചു.
തുടർന്ന് CEO ബിജോ കുന്നുംപുറത്തുമായി തന്റെ പുതിയ ഗവേഷണ പദ്ധതികൾ പങ്കുവയ്ക്കുകയും അന്തരീക്ഷത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കുന്ന വാട്ടർ ഹാർവെസ്റ്റിങ് പദ്ധതിയുടെ വീഡിയോ പ്രസന്റെഷനും നടത്തി.
ആസന്ന ഭാവിയിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പദ്ധതി നടപ്പിൽ വരുമെന്ന് സുരേശൻ പറഞ്ഞു.
അമേരിക്ക, ജപ്പാൻ, ജർമനി, UK തുടങ്ങി നിരവധി രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിചിട്ടുള്ള സുരേശൻ മെൽബണിൽ ഓഗസ്റ്റ് 22 മുതൽ 29 വരെ നടക്കുന്ന International Union of Crystallography Conference പങ്കെടുക്കുന്നതിനാണ് മെൽബണിൽ എത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുന്ന 1700 ഓളം പ്രതിനിധികളിൽ ക്ഷണിക്കപ്പെട്ട പ്രഭാഷകനും ഒരു സെക്ഷൻ ചെയറുമാണ് ഏക മലയാളികൂടിയായ പയ്യന്നൂർ എരമം സ്വദേശി കാന സുരേശൻ.