ഡോ. ഫ്രെഡി ഡാനിയൽ മെൽബണിൽ അന്തരിച്ചു

മെൽബൺ: മലയാളിയും മെൽബണിലെ അറിയപ്പെടുന്ന തോറോസിക് സർജനുമായ മാവേലിക്കര സ്വദേശി ഡോ. ഫ്രെഡി ഡാനിയൽ (83) മെൽബണിൽ നിര്യാതനായി.
ഡോ. വത്സയാണ് ഭാര്യ. ഡെന്നീസ്, ആൻ, ഡോ. ദീപ എന്നിവർ മക്കൾ ആണ്.

1970 ൽ ഓസ്ട്രേലിയിൽ കുടിയേറിയ ആദ്യ കാല മലയാളിയാണ് ഡോ. ഫ്രെഡി.

മലയാളി അസോസിയേഷൻ വിക്ടോറിയയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. കല-സാംസ്‌കാരിക-കായിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു.

ഗായകൻ, ചിത്രകാരൻ എന്നി നിലകളിൽ മലയാളി സദസുകളിൽ നിറഞ്ഞു നിന്നിരുന്ന ഫ്രെഡിയുടെ നിര്യാണത്തിൽ വിക്ടോറിയ മലയാളി സീനിയേർസ് അസോസിയേഷൻ അനുശോചനം രേഖപെടുത്തി.

Exit mobile version