ഗോൾഡ് കോസ്റ്റിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം

ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

ഡിസംബർ 17ന് വൈകിട്ട് 4 മണിക്ക് ഓർമോ ഹൈവേ ചർച്ച് ഹാളിൽ ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു.

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു സി.പിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷപരിപാടികൾ മെംബർ ഓഫ് പാർലമെന്റ് (എംപി) മാർക്ക് ബൂത്ത്മാൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

തുടർന്ന് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സാജു സി.പി. ജനങ്ങളെ അഭിസംബോധന ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു.

മുഖ്യാതിഥിയായ ഇൻവസ്റ്റാർ പ്രോപ്പർട്ടി സിഇഒ എൻറിക്ക് ഫെബേർസ് ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്നു നടന്ന ക്രിസ്മസ് കരോളും ക്രിസ്മസ് അപ്പൂപ്പനും മനോഹരമായ പാട്ടുകളും നൃത്തരംഗങ്ങളും ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തെ വിസ്മയത്തിലാറാടിച്ചു. സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി ക്രിസ്മസ് പുതുവൽസരാഘോഷങ്ങൾ അവസാനിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ബിനോയ് തോമസ് സ്വാഗതം ആശംസിക്കുകയും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി ട്രീസൺ ജോസഫ്, ട്രഷറർ ജിംജിത്ത് ജോസഫ്, മീഡിയ കോർഡിനേറ്റർ മാർഷൽ ജോസഫ്, എക്സിക്യൂട്ടീവ് മെമ്പേർസ് ആയ റെജു എബ്രഹാം, സോജൻ പോൾ, സാം ജോർജ്, രെഞ്ചിത്ത് പോൾ മറ്റത്തിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകുകയും നിയന്ത്രിക്കുകയും ചെയ്തു.

Related Articles

Back to top button