ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും ഓസ്‌ട്രേലിയന്‍ ഡേയും ആഘോഷിച്ചു

ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും ഓസ്‌ട്രേലിയന്‍ ഡേയും ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി തോമസ് ബെന്നി സ്വാഗതം പറഞ്ഞു. ബെഞ്ചമിന്‍ തോമസ് ഓസ്‌ട്രേലിയയുടെ ദേശീയഗാനവും കരോളിന്‍ ജോജോസ് ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ചു.

മെല്‍ബണില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അനാച്ഛാദനം നിര്‍വഹിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭാവിയില്‍ ഇത്തരം നീച പ്രവര്‍ത്തികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അസോസിയേഷന്റെ ഭാവി പരിപാടികളെക്കുറിച്ച് വിപുലമായി ചര്‍ച്ച ചെയ്ത യോഗത്തില്‍ മുന്‍ഭാരവാഹികളായ മനോജ് തോമസ്, ഓമന സിബു, കുര്യന്‍ സക്കറിയ, വിപിന്‍ ജോസഫ്, ജോജോസ് പാലക്കുഴി, ഷിനോജ് കുര്യന്‍, സിബി ജോര്‍ജ്, ജോഷി ജോസഫ്, സിബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

അസോസിയേഷന്റെ 2022 ലെ കലണ്ടറിന്റെ പ്രകാശനം പ്രസിഡന്റ് സി.പി. സജു, സ്‌പോണ്‍സറായ എച്ച് പ്രോപ്പര്‍ട്ടി ഗ്രൂപ്പ് ലിമിറ്റഡ് ഡയറക്ടര്‍ ജോയ് ഹേക്ക് നല്‍കി നിര്‍വഹിച്ചു.

ജിംജിത്ത് ജോസഫ് നന്ദി രേഖപ്പെടുത്തി. സ്‌നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

Exit mobile version