ബ്രിസ്‌ബേൻ മലയാളി അസോസിയേഷനു നവ നേതൃത്വം
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി മലയാളി സംഘടനയായ ബ്രിസ്‌ബേൻ മലയാളി അസോസിയേഷന്റെ 2021-22 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് മനോജ് ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പോൾ പുതുപ്പിള്ളിൽ വാർഷിക റിപ്പോർട് അവതരിപ്പിച്ചു. ട്രഷറർ ഷൈജു തോമസ് സാമ്പത്തിക റിപ്പോർട് അവലോകനം നടത്തി.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ രാജേഷ് നായർ പ്രിസൈഡിങ് ഓഫീസറായിരുന്നു.
2021-22 വർഷത്തേക്കുള്ള ഭാരവാഹികളായി സജിത്ത് കെ ജോസഫ് (പ്രസിഡണ്ട്), ജോസ് കാച്ചപ്പിള്ളി (സെക്രട്ടറി), സുനീഷ് മോഹൻ (ട്രെഷറർ), ലിജി ജോസ് (വൈസ് പ്രസിഡന്റ്), ആൽബർട്ട് മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
നിർവ്വാഹക സമിതിയിൽ വിവിധ കമ്മിറ്റികളുടെ കോഓർഡിനേറ്റർമാരായി ജിജോ ആന്റണി ആക്കനത് (പബ്ലിക് റിലേഷൻസ്), സ്വരാജ് മാണിക്കത്താൻ (വെബ്‌സൈറ്റ് & സോഷ്യൽ മീഡിയ), അനിൽ തോമസ് (കൾച്ചറൽ & ആർട്സ്), ഷാജു മാളിയേക്കൽ (സ്പോർട്സ് &ഗെയിംസ്), ജോമോൻ ജോസഫ് (ഫുഡ് &ബിവറേജസ്), സെബി എഫ് ആലപ്പാട്ട് (ഇവെന്റ്സ്&സ്പോൺസേർസ്) എന്നിവരെയും തിരഞ്ഞെടുത്തു.