ഓസ്‌ട്രേലിയൻ മലയാളി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മ നിലവിൽ വന്നു

മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ഓസ്ട്രേലിയ (MSWA) നിലവിൽ വന്നു. ഓസ്‌ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്ന 214 സോഷ്യൽ വർക്ക് പ്രൊഫഷണൽമാരാണ് കൂട്ടായ്മയിലുള്ളത്.

മാനസികാരോഗ്യം, ശിശു സംരക്ഷണം, ഗാർഹിക പീഡനം, ഡ്രഗ് & ആൽക്കഹോൾ, ഡിസെബിലിറ്റി, അക്കാഡമിക്ക് – ഗവേഷണം, ഫോറൻസിക്ക്, സ്‌കൂൾ സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരാണ് കൂട്ടായ്മയിൽ അണി ചേർന്നത്.

മാർച്ച്‌ 30 ന് ഞായറാഴ്ച ഓസ്ട്രേലിയൻ സമയം വൈകിട്ട് 7.00 ണിക്ക് ചേർന്ന സോഷ്യൽ വർക്ക് കൂട്ടായ്മയുടെ ആദ്യ ഓൺലൈൻ മീറ്റ് ആഗോള സോഷ്യൽ വർക്ക് ദിനാചാരണം 2025 കൂടിയായി ആഘോഷിച്ചു. ഓൺലൈൻ മീറ്റിൽ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള അക്കാഡമിക്ക് വിദഗ്ദർ പങ്കെടുത്തു.

ഡോ. അമാന്റ നിക്‌സൺ (ഗവേഷക, എ എസ് ഡബ്ള്യു സൂപ്പർ വൈസർ) ഡോ. ഐപ്പ് വർഗീസ് (സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് – ബി സി എം കോളേജ്, കോട്ടയം, സെക്രട്ടറി ജനറൽ ഇന്ത്യ നെറ്റവർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ), പ്രൊഫ. ഗാന്ധി ദോസ് (പ്രസിഡണ്ട് ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ അസ്സോസിയേഷൻ), എന്നിവർ മുഖ്യാതിഥികളായിരുന്നു.

മലയാളികളായ പ്രൊഫഷണൽ സോഷ്യൽ വർക്കർമാർക്കും സോഷ്യൽ വർക്ക് മേഖലയിലേക്ക് കടന്നു വരുന്നവർക്കും പ്രയോജനപ്പെടും വിധമുള്ള പരിശീലനങ്ങൾ, മെന്ററിങ്ങ്, സൂപ്പർ വിഷൻ എന്നിങ്ങനെയുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡോ. ജോസി തോമസ്, കിറ്റി ലൂക്കോസ്, ജോണി മറ്റം എന്നിവർ സംസാരിച്ചു.

കൂട്ടായ്മയെ ബന്ധപ്പെടുന്നതിന് ഇമെയിൽ അയക്കുക: ausmalayaleesocialworkers@gmail.com

Related Articles

Back to top button