ഗീവർഗീസ് മാർ പീലക്സിനോസ് ബെന്റിഗോ കോൺഗ്രിഗേഷൻ സന്ദർശിച്ചു
മെൽബൺ: മെൽബൺ ബെന്റിഗോയിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് സന്ദർശിച്ചു.
ഇന്നലെ വൈകുന്നേരം 5.30ന് പള്ളിയിൽ എത്തിച്ചേർന്ന ഗീവർഗീസ് മാർ പീലക്സിനോസിനെ ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.സന്ധ്യാനമസ്കാരത്തിനും കുർബാനയ്ക്കും ഗീവർഗീസ് മാർ പീലക്സിനോസ് മുഖ്യകാർമികത്വം വഹിച്ചു.
ദൈനംദിന ജീവിതത്തിൽ പ്രാർഥനയുടെയും ദൈവസമർപ്പണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നൽകി. തുടർന്ന് ആശീർവാദത്തോടും സ്നേഹവിരുന്നോടുംകൂടി ശുശ്രൂഷകൾ സമാപിച്ചു.