ഓൾ ഓസ്ട്രേലിയ ഫുട്ബോൾ മാമാങ്കം ഏപ്രിൽ 9 ന്
ബ്രിസ്‌ബൻ: ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കൈരളി ബ്രിസ്ബൻ ഓൾ ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ഹെഗൽ ജോസഫ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് ടൂർണമെന്റാണ് ഗ്രിഫിത് യൂണിവേഴ്സിറ്റിയുടെ നാഥാൻ ക്യാംപസിൽ (ക്വീൻ എലിസബത്ത് ഹോസ്പിറ്റലിന് എതിർവശം) അരങ്ങേറുന്നത്.
ഏപ്രിൽ ഒൻപതാം തീയതി രാവിലെ 7.30 മുതൽ വൈകുന്നേരം 7 വരെ നടക്കുന്ന ടൂർണമെന്റിൽ 16 ഓളം ടീമുകൾ 4 പൂളിലായി മാറ്റുരക്കും. അരുൺ കല്ലുപുരക്കൽ, ജെറിൻ കരോൾ , മോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ടൂർണമെന്റ് വൻ വിജയമാക്കാൻ ഉള്ള ഒരുക്കത്തിലാണ്.
പരിപാടിയുടെ വിജയത്തിനായി ഷോജൻ, സജി ജോസഫ്, ലിജി ജിജോ, ഷൈനി ജോയ് , അജിത് മാർക്കോസ്, ഡാനിയ സോണി , ആഷ്‌ന റോബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തിക്കുന്നു .
ഒരു ദിനം നീണ്ടു നിൽക്കുന്ന ഈ ഫുട്ബോൾ മാമാങ്കം കാണുവാനും കാൽപന്തുകളിയുടെ ചാതുര്യം ആസ്വദിക്കാനും കൈരളി ബ്രിസ്ബൻ പ്രസിഡന്റ് ടോം ജോസഫ് , സെക്രട്ടറി സൈമൺ, പിആർഒ പ്രീതി സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൈരളി എക്സിക്യൂട്ടിവ് കമ്മിറ്റി എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നു. ടൂർണമെന്റിനോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഡാൻസ്, ഫുഡ് സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ലൊക്കേഷൻ: Oval No. 1 Griffith University Nathan Campus (opposite to QE2 Hospital)