ക്ലയ്ഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം

മെൽബൺ: ക്ലയ്‌ഡിൽ അതിമനോഹരമായി ക്ലയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വികെയർ ക്ലയ്ഡ് ഓണം 2025 ആഘോഷങ്ങൾ നടന്നു. മലയാളികളുടെ പ്രിയ താരം മിയ ജോർജ് മുഖ്യ അതിഥി ആയിരുന്നു.

എം.പി. കാസാന്ദ്ര ഫെർണാണ്ടോ, മുൻമന്ത്രി ജയ്സൺവുഡും കേസി കൗൺസിൽ മേയർ സ്റ്റെഫാൻ കൂമൻ തുടങ്ങിയവർ അതിഥികളായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി കലാപരിപാടികളും ചെണ്ടമേളവും പുലികളിയുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി.

പ്രസിഡന്റ് ബേസിൽ ജോസഫ്, സെക്രട്ടറി പ്രാചീഷ് നീലിയത്തു തുടങ്ങിയവർ എല്ലാവർക്കും ഓണാശംസകൾ നേർന്നു. ട്രഷറർ നിവിൽ സെബാസ്റ്റ്യൻ എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. മാവേലിയായി വേഷമിട്ട ഷിജുവിന്റെ ഓണാശംസകൾ എല്ലാവരെയും ചിന്തിപ്പിക്കുന്നതായിരുന്നു.

സാമൂഹിക സേവനത്തിനുള്ള അവാർഡിന് ഡോ. വിനോദ് അർഹനായി. മിയ ജോർജ് അവാർഡ് വിതരണം ചെയ്തു. കമ്മിറ്റി അംഗങ്ങളായ സ്മിന്റോ മൈക്കിൾ, വിനോയ് ദേവസ്സിയ, ജോയി തോമക്കുട്ടി, വിനയ് മേനോൻ, സിജോ ജോസ്, സോജി ആന്റണി എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button