ന്യൂ സൗത്ത് വെയിൽസിൽ ന്യൂനമർദ്ദം; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ജൂലൈ 1 മുതൽ 3 വരെ ന്യൂ സൗത്ത് വെയിൽസിൽ (NSW) ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നു. ‘ബോംബ് സൈക്ലോൺ’ എന്നറിയപ്പെടുന്ന ശക്തമായ ന്യൂനമർദ്ദം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായി.

ഇന്ന് ഉള്ളഡുള്ളയിൽ 166mm, കിയാമയിൽ 133mm മഴ രേഖപ്പെടുത്തി. കാറ്റിന്റെ വേഗത മണിക്കൂറിൽ 125കി. മീ. വരെ എത്തിയിട്ടുണ്ട്. മഴയെ തുടർന്ന് കൂടുതൽ മണ്ണിടിച്ചിലുകളും തീരക്ഷയവും സംഭവിച്ചേക്കാം. സിഡ്‌നി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിഡ്‌നി വിമാനത്താവളത്തിൽ ഒരു റൺവേ മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ, പല വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് മാത്രം എൻഎസ്ഡബ്യൂ സ്റ്റേറ്റ് എമർജൻസി സർവീസ് (SES) 1,300-ത്തിലധികം സഹായ അഭ്യർഥനകൾക്ക് പ്രതികരിച്ചു.

അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യമായ സാഹചര്യങ്ങൾ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ബ്യൂറോ ഓഫ് മെറ്റീരോളജി (BoM)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുക. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറുക, തീരപ്രദേശങ്ങളിലെ താമസക്കാർ ഒഴിപ്പിക്കൽ നിർദേശങ്ങൾ പാലിക്കുക. പ്രധാന റോഡുകളും പൊതു ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുള്ളതിനാൽ, യാത്രകൾ ഒഴിവാക്കുക.

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടുക. കൂടുതൽ വിവരങ്ങൾക്ക്, NSW സ്റ്റേറ്റ് എമർജൻസി സർവീസ് (SES)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യതയുള്ളതിനാൽ, എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കുക.

Related Articles

Back to top button