മലയാളി യുവതിക്ക് ജോലി വാഗ്ദാനം, പിന്നാലെ ലക്ഷങ്ങൾ നഷ്ടം

കൊച്ചി∙ ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരനായ സക്കിയുള്ള ഇസെഡ് പാർക്കറിനെ (58) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

യുഎഇയിൽ ജോലി ചെയ്തിരുന്ന യുവതിക്കാണു പണം നഷ്ടപ്പെട്ടത്. യുവതി പൂക്കാട്ടുപടിയിൽ വാടകയ്ക്കു താമസിച്ചിരുന്നു. സമൂഹമാധ്യമം വഴിയാണു പരിചയപ്പെട്ടത്. ഓസ്ട്രേലിയയിലെ പ്രശസ്ത കമ്പനിയിലെ സിഇഒ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഈ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ജോലിക്കു വേണ്ടി 5,80,000 രൂപയാണ് ഇയാൾ വാങ്ങിയത്.

ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്നു മനസ്സിലായി. ഉടൻ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇൻഡോറിലുണ്ടെന്നു കണ്ടെത്തി. അവിടെ ആഡംബര ഫ്ലാറ്റിലായിരുന്നു താമസം. താഴിട്ടു പൂട്ടിയ രീതിയിലായിരുന്നു ഫ്ലാറ്റ്.

Related Articles

Back to top button