മെൽബൺ: 89 വയസുകാരനായ ഡൊമനിക്കോ നദാലിന് (Domenico Natale) സെക്സ് വർക്കറോട് തോന്നിയ പ്രണയം വധശ്രമത്തിൽ കലാശിച്ചു. ഒടുവിൽ ഒന്നരവർഷം പരോൾ പോലും അനുവദിക്കാത്ത നാലര വർഷത്തെ ജയിൽ ശിക്ഷക്കും വിധേയനായി. കഴിഞ്ഞ ദിവസമാണ് മെൽബൺ സുപ്രിം കോടതിയിൽ അത്യപൂർവ്വമായ സംഭവങ്ങൾക്ക് വേദിയായത്.
ക്യാൻസർ രോഗിയായ ഭാര്യയുടെ മരണത്തെ തുടർന്ന് ഏകാകിയായ നദാൽ സെക്സ് വർക്കറായ 39 കാരിയായ യുവതിയുമായി പരിചയത്തിലായി, തുടർന്ന് പ്രണയിനിയായി സ്വീകരിച്ച നദാൽ പിന്നീട് യുവതിയുടെ സ്വകാര്യ ജീവിതത്തിലും തൊഴിലിലും ഇടപെടാൻ തുടങ്ങുകയായി യുവതി പുറത്തു പോകുന്നത് നിരീക്ഷിക്കാനും ഫോണിലൂടെ വിളിയും മെസ്സേജ് അയക്കുന്നതും പതിവായി. നദാലിൽന്റെ ഇത്തരം പ്രവർത്തനങ്ങളിൽ അസംതൃപ്തയായ യുവതി ഒരു വർഷത്തോളം അയാളിൽ നിന്നും മാറി നിൽക്കുകയും തൊഴിൽ സ്ഥാപനത്തിൽ നിന്നും (ബ്രോത്തൽ സെന്റർ) അവധി എടുക്കുകയും ചെയ്തു.
2017 ജൂലായിൽ വീണ്ടും തൊഴിൽ സ്ഥാപനത്തിൽ യുവതി എത്തിയത് അറിഞ്ഞു നദാൽ പ്രണിയിയെ കാണാൻ എത്തി എന്നാൽ താങ്കളുമായി ബന്ധം തുടരുവാൻ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ക്ഷുഭിതനായ നദാൽ കയ്യിൽ കരുതിയിരുന്ന തോക്ക് എടുത്തു യുവതിയെ വെടിവച്ചു. കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവതിയെയും വെടിവച്ച ശേഷം നദാൽ സ്വന്തം വയറ്റിലും നിറ ഒഴിച്ചു. മൂന്ന് പേരും മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഇന്നലെയായിരുന്നു കോടതി നടപടികൾ തീർപ്പായതു. നദാലിന് നാലര വർഷം ജയിൽ വാസം, ഒപ്പം സെക്സ് വർക്കർ ആണെങ്കിലും അവർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്നു മറക്കരുതെന്നും ഈ സംഭവം സെക്സ് വർക്കേഴ്സിനിടയിൽ ഭയം ഉണ്ടാക്കിയിട്ടുണ്ടെന്നും നദാലിനോട് കോടതിയുടെ ഓർമ്മപെടുത്താലും.