×

Warning

JUser: :_load: Unable to load user with ID: 179

മൊബൈലിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യം: ഇന്ത്യക്കാരനെ ഓസ്‌ട്രേലിയ നാടുകടത്തി

June 27, 2018

പെർത്ത് അന്താരാഷ്ട വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യക്കാരൻറെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഓസ്ട്രേലിയൻ സർക്കാർ ഇയാളുടെ വിസ റദ്ദാക്കി തിരിച്ചയച്ചു. ടെംപററി സ്‌കിൽഡ് ഗ്രാജുവേറ്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തിയ മുപ്പതു വയസ്സുകാരനെയാണ് ഓസ്‌ട്രേലിയ നാടുകടത്തിയത്.

പെർത്ത് അന്താരാഷ്ട വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളുടെ ബാഗുകൾ പരിശോധിക്കുന്നതിനിടയിൽ മൂന്നു മൊബൈൽ ഫോണുകൾ കൈവശം വച്ചിരിക്കുന്നത് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഇയാളുടെ ഫോൺ കണ്ടെടുക്കുകയും, വിസ റദ്ദു ചെയ്യുകയും ചെയ്തു. പെർത്ത് ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റിയ ഇയാളെ തിങ്കളാഴ്ച്ച ഓസ്‌ട്രേലിയയിൽ നിന്നും നാടുകടത്തി.

ഓസ്‌ട്രേലിയയിലേക്ക് ഇത്തരത്തിലുള്ള നിയമവിധേയമല്ലാത്ത ദൃശ്യങ്ങൾ കടത്തുന്നത് തടയാൻ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് പ്രതിജ്ഞാബദ്ധമാണെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ റീജിണൽ കമാൻഡർ മാർക്ക് വിൽ‌സൺ അറിയിച്ചു. നാടുകടത്തൽ നടപടി കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb