മെൽബണിൽ നാല് വയസ്സുള്ള ഇന്ത്യൻ ബാലനെ തട്ടി കൊണ്ട് പോകാൻ ശ്രമം

February 12, 2019

മെൽബൺ: കാറിനുള്ളിൽ ഉറങ്ങുകയായിരുന്ന നാല് വയസ്സുള്ള ഇന്ത്യൻ ബാലനെ ഉൾപ്പടെ കാർ തട്ടി കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കാർ ഉപേക്ഷിച്ചു അക്രമി കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം മെൽബണിലെ ക്രൈഗിബെൻ സബർബിലെ ഹാമിൽട്ടൺ സ്ട്രീറ്റിലെ ഒരു ഇന്ത്യൻ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം.

രാത്രി പത്തു മണിയോടെ കാറിനുള്ളിൽ മകനെ ഇരുത്തിയ ശേഷം ഹോട്ടലിനു മുന്നിൽ നിന്നും കുട്ടിയുടെ അച്ഛൻ സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുമ്പോൾ ആയിരുന്നു മറ്റൊരു കാറിൽ വന്നിറങ്ങിയ അക്രമി സ്റ്റാർട്ട് ചെയ്ത് ഇട്ടിരുന്ന കാർ എടുത്തുകൊണ്ടു പോയത്. പിന്നാലെ അച്ഛനും സുഹൃത്തുക്കളും പിന്തുടർന്നെങ്കിലും രണ്ടു കിലോമീറ്ററിനപ്പുറം എയർ ക്രാഫ്റ്റ്, ഡോഗ് സ്‌കോഡ എന്നിവയുടെ സഹായത്താൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടി സുരക്ഷിതനായിരുന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജിത അന്വഷണം ആരംഭിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb