മലയാളിക്ക് നഴ്സിംഗ് ഗവേഷണത്തിന് 45 ലക്ഷം രൂപയുടെ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്

December 24, 2018

മെൽബൺ: ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മയക്കു മരുന്നുകളുടെ ഉപയോഗം മൂലമുള്ള അസുഖങ്ങൾ കൂടിവരുകയും രോഗികളുടെ പ്രാപ്തി കുറവിന്റെ ഒരു പ്രധാന കാരണം മയക്കു മരുന്ന് മൂലം ഉണ്ടാകുന്ന മാനസിക രോഗങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളുമാണ്.

AIHW റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയിൽ, ക്യാൻസറിനും ഹൃദ്രോഗങ്ങൾക്കും പിന്നിലായി മയക്കു മരുന്ന് മൂലമുള്ള രോഗങ്ങളും മറ്റു മാനസിക പ്രശ്നങ്ങളും മൂന്നാം സ്ഥാനം പങ്കിടുന്നു. മാനസിക രോഗികളോട്‌ പൊതുവെ ഒരു അവഗണന എല്ലാ രംഗത്തു നിന്നും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് മയക്കു മരുന്ന് ഉപയോഗിക്കുന്നവരോടു ഈ അവഗണ കൂടി വരുന്നതായി ആണ് കാണപ്പെടുന്നത്.

സൈക്കിയാട്രിക് നഴ്സുമാരിലും ഈ രോഗികളോടുള്ള വെറുപ്പും അവഗണനയും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മയക്കു മരുന്ന് ഉപയോഗിക്കുന്നവരും അതോടൊപ്പം മാനസിക രോഗവും ഉള്ളവരും ആയ രോഗികളോട്‌ ഓസ്‌ട്രേലിയൻ മെന്റൽ ഹെൽത്ത് നഴ്സുമാർക്കുള്ള കാര്യക്ഷമതയും താല്പര്യവും അറിയുന്നതിനു വേണ്ടിയുള്ള ദേശീയ ഗവേഷണത്തിനാണ് രൂപ്‌ലാലിനു ഫെഡറേഷൻ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പിന് അർഹനായത്.

കൊല്ലം ആദിച്ചനല്ലൂർ സ്വദേശിയാണ്. തിരുർ സ്വദേശി സരിതയാണ് ഭാര്യ. കാർത്തിക്, ദിയ എന്നിവരാണ് മക്കൾ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb