പള്ളികളുടെ വില്പനക്ക് പിന്നാലെ ബിഷപ്പ് ഹൗസും വിൽക്കുന്നു

January 12, 2019

പതിനെഴുകാരന് 90 കോടിയുടെ കൊട്ടാരം ക്രിസ്മസ് സമ്മാനം

സിഡ്‌നി: ചൈനീസ് ശതകോടീശ്വരൻ ക്രിസ്മസിന് പുത്രന് സമ്മാനിച്ചത് 90 കോടി രൂപയുടെ കൊട്ടാരം. ക്യലേബ് വാങ് ആണ് ഈ അപൂർവ്വ സമ്മാനം ലഭിച്ച ഭാഗ്യവാൻ. ആർച്ച് ബിഷപ്പായ ഗ്ലെൻ ഡേവിസിന്റെ പഴയ വസതിയാണ് 18 മില്യൻ ഡോളറിന് ക്യലേബിന്റെ പിതാവ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ നിരവധി പള്ളികൾ സാമ്പത്തിക ബുദ്ധിമുട്ടും വിശ്വാസികളുടെ കുറവും മൂലം വില്പന ചെയ്ത ആംഗ്ലിക്കൻ ചർച്ച് ആണ് ഒടുവിൽ ബിഷപ്പ് ഹൗസും വില്പന നടത്തിയത്. 6216 ചതുരശ്ര അടി വിസ്താരമുള്ള സ്വത്തിന്റെ ഉടമസ്ഥാവകാശം ഒരു നൂറ്റാണ്ടോളം ആംഗ്ലിക്കൻ പള്ളിയുടെ കീഴിലായിരുന്നു. കൊട്ടാരം പരിപാലിക്കാൻ വേണ്ടിവരുന്ന ഭീമമായ ചെലവാണ് വില്പനയിലേക്ക് നയിച്ചതെന്ന് സിഡ്‌നി രൂപത വ്യക്തമാക്കി.

ചൈനീസ് കോടീശ്വരർ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഭീമൻ സമ്മാനങ്ങൾ നൽകുന്നത് ഇതാദ്യമായല്ലെന്നും സമ്പാദ്യത്തിന്റെ വില മനസ്സിലാക്കാനും ഉത്തരവാദിത്ത്വ ബോധം ഉണർത്താനും വസ്തുക്കളും സ്ഥാനമാനങ്ങളും രക്ഷിതാക്കൾ സമ്മാനിക്കാറുണ്ടെന്നും പ്രമുഖ ചൈനീസ് റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റ് മേധാവി ക്യാരി ലോ അഭിപ്രായപ്പെട്ടു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb