നവോദയ ഓസ്ട്രേലിയ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൈമാറി

January 05, 2019

മെല്‍ബണ്‍: നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററിൽ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു രമേഷ് കുറുപ്പ്, സജീവ്കുമാർ, രാജൻവീട്ടിൽ, ജിജോ ടോം ജോർജ്, ഷിബു പോൾ, സന്ധ്യ രാജൻ എന്നിവർ ചേർന്നു കൈമാറി.

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികളില്‍ നിന്നു പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിർമാണത്തിനായി തുടർന്നും നവോദയ ഓസ്ട്രേലിയ ഫണ്ട് ശേഖരിക്കും.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb